കോഴിക്കോട്: യഹോവ, അള്ള, ക്രൈസ്റ്റ്, കൃഷ്ണൻ, അനശ്വരനായ ഈശ്വരൻ എന്നിവയുടെ ആദ്യാക്ഷരങ്ങൾ ചേർത്ത് 'ജാക്കി' എന്ന ഒരു പുതിയ ദൈവത്തെ ഉണ്ടാക്കി, (JACKIE was an acronym for Jehovah, Allah, Christ, Krishna and 'Immortal Easwaran') മാവോയിസവും ആത്മീയതയും യോജിപ്പിച്ച് സ്വന്തം മകളും ഭാര്യയുമടക്കമുള്ള ആറു സ്ത്രീകളെ മൂന്ന് പതിറ്റാണ്ടോളം, പീഡിപ്പിച്ച സൈക്കോ സഖാവ് ബാല എന്ന അരവിന്ദ് ബാലകൃഷ്ണൻ ബ്രിട്ടനിലെ ജയിലിൽ മരിച്ചത്, രാജ്യാന്തര മാധ്യമങ്ങളിൽ വരെ വലിയ വാർത്തയായിരുന്നു. ലോകത്തിലെ ഏറ്റവും ക്രൂരനായ മലയാളി കമ്യൂണിസ്റ്റ് ഒരുപക്ഷേ ഇദ്ദേഹം ആവാം എന്നാണ് കരുതുന്നത്. തന്റെ ശുക്ളം അമൃതാണെന്നും അതിന് അമരത്വത്തിലെത്തിക്കാൻ കഴിയും എന്നും കരുതി സ്വന്തം മകളെക്കൊണ്ടുപോലും ഇയാൾ ശുക്ളം കുടിപ്പിക്കുമെന്നും, ഗ്രൂപ്പ് സെക്സിന് വിധേയമാക്കുമായിരുന്നുവെന്നും ഈ കൾട്ടിൽ നിന്ന് രക്ഷപ്പെട്ടവരുടെ മൊഴിയുണ്ടായിരുന്നു.

എന്നാൽ കോമ്രേഡ് ബാല മലയാളി ആണെന്ന് മാത്രമല്ലാതെ കേരളത്തിൽ എവിടെയാണെന്ന് വ്യക്തമായിരുന്നില്ല. എന്നാൽ ദ ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് ലേഖകൻ അമിയ മീത്തലിന് നൽകിയ പ്രത്യേക ഇമെയിൽ അഭിമുഖത്തിൽ കൊല്ലം മയ്യനാടാണ് കോമ്രേഡ് ബാലയുടെ സ്വദേശമെന്ന്, അദ്ദേഹത്തിന്റെ മകൾ കാത്തി മോർഗൻ ഡേവീസ് പറയുന്നു.

'എന്റെ വികാരങ്ങൾ സമ്മിശ്രമാണ്. അദ്ദേഹം ഒരു മികച്ച പിതാവ് ആയിരുന്നില്ല, പക്ഷേ അവസാന ദിനം വരെയും എന്റെ അച്ഛൻ തന്നെയാണ്. ഇനി ഒരു നല്ല പിതാവ് ആകാനുള്ള അവസരം സാധ്യമാവുന്നതിന് മുമ്പ് അദ്ദേഹം കടന്നുപോവുകയും ചെയ്തു.' മകൾ അഭിമുഖത്തിൽ പറയുന്നു. കാത്തി ഇപ്പോൾ യുകെയിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിൽ ഫിലോസഫിയും സോഷ്യോളജിയും പഠിക്കുന്നു. 2016 ൽ യുകെ കോടതി 23 വർഷം തടവിന് ശിക്ഷിച്ച സഖാവ് ബാല ജയിലിൽ കിടന്ന് 81ാം വയസ്സിൽ ഇക്കഴിഞ്ഞ ഏപ്രിൽ 8നാണ് മരിച്ചത്. 2013 ൽ തന്റെ 30 വർഷം നീണ്ട പീഡനത്തിൽ നിന്ന് രക്ഷപ്പെട്ട കാറ്റി മോർഗന് ഉപ്പോൾ 39 വയസ്സായി.

തന്റെ പിതാവ് അരവിന്ദൻ ബാലകൃഷ്ണൻ കൊല്ലത്തെ മയ്യനാട് സ്വദേശിയാണെന്നും അവർ വെളിപ്പെടുത്തുന്നു. 'മയ്യനാട്ടാണ് അദ്ദേഹം ജനിച്ചത്. 8 വയസ്സുള്ളപ്പോൾ അമ്മയ്‌ക്കൊപ്പം സിംഗപ്പൂരിലേക്ക് പോയി. അവിടെ സൈനികനായിരുന്ന പിതാവിനെ കാണാൻ,' -കാത്തി പറഞ്ഞു. ആർ ബാലകൃഷ്ണനും സരോജിനിയുമാണ്, അരവിന്ദ് ബാലകൃഷ്ണന്റെ മാതാപിതാക്കൾ. ഒരു ഇളയ സഹോദരനുണ്ടായിരുന്നു. അദ്ദേഹം സിംഗപ്പൂരിൽ കൺസൾട്ടന്റ്് ഇഎൻടി സർജനാണ്.

സഖാവ് ബാലയുടെ അച്ഛന് സിംഗപ്പൂരിൽ ബ്രിട്ടീഷ് പട്ടാളത്തിലായിരുന്നു ജോലി. എട്ടാം വയസ്സിൽ നാട്ടിൽ നിന്ന് പോയതിന് ശേഷം അച്ഛൻ എപ്പോഴെങ്കിലും കേരളം സന്ദർശിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് കാത്തി പറഞ്ഞു. അരവിന്ദൻ ബാലകൃഷ്ണന്റെ അനുയായിയായ ചന്ദ സിയാൻ ഡേവീസാണ് കാത്തിയുടെ അമ്മ. അരവിന്ദന്റെ മർദനത്തിന് ഇരയായി 1997ൽ ഇവർ വീടിന്റെ മുകളിൽ നിന്ന് വീണ് മരിച്ചുവെന്നാണ് പറയപ്പെടുന്നത്. വർഷങ്ങളോളം കോമ്രേഡ് ബാലയുടെ ജീവിതത്തെക്കുറിച്ച് കാത്തിക്കും അറിവൊന്നും ഉണ്ടായിരുന്നില്ല.

മാവോയിസ്റ്റിൽ നിന്ന് അത്മീയതയിലേക്ക്

വളരെ ചെറുപ്പത്തിൽ തന്നെ പരന്ന വായനയിലൂടെ നേടിയെടുത്ത ഇടതുപക്ഷാഭിമുഖ്യം അരവിന്ദ് ബാലകൃഷ്ണനെ ഒരു അതിതീവ്ര കമ്മ്യുണിസ്റ്റാക്കി മാറ്റുകയായിരുന്നുവെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ പറയുന്നത്. ഒരു കമ്മ്യുണിസ്റ്റ് ആണെന്ന് മനസ്സിലായാൽ സിംഗപ്പൂർ ശിക്ഷിച്ചേക്കുമെന്ന ഭയത്താൽ ഇയാൾ ലണ്ടനിലേക്ക് കുടിയേറുകയായിരുന്നു. ഇതിനിടയിൽ 1971ൽ ഇയാൾ ലണ്ടനിൽ സ്ഥിരതാമസമാക്കിയ ചന്ദയെ വിവാഹവും കഴിച്ചിരുന്നു. അക്കാലത്ത് ലണ്ടനിലെ പ്രതിഷേധ പ്രകടനങ്ങളിലെല്ലാം മാവോ സേതുങ്ങിന്റെ ചിത്രവുമായി എത്തുന്ന ഇയാൾ ഒരു സ്ഥിരം സാന്നിദ്ധ്യമായിരുന്നു.

നിരവധി ചെറു യോഗങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും തന്റെതായ ഒരു അനുയായി വൃന്ദത്തെ ഉണ്ടാക്കിയെടുക്കാൻ അരവിന്ദൻ ബാലകൃഷ്ണനായി. എന്നാൽ, വിഘടനവാദവും മറ്റും ആരോപിച്ച് ഇയാളെയും അനുയായി വൃന്ദത്തേയും 1974ൽ കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇംഗ്ലണ്ടിൽ നിന്ന് പുറത്താക്കി. ആരോപണങ്ങളുന്നയിച്ച്, പാർട്ടിയേക്കാൾ വലിയ വിപ്ലവകാരികളായി മാറുവാനായിരുന്നു പിന്നീട് ഇയാളുടെയും അനുയായി വൃന്ദത്തിന്റെയും ശ്രമം. ഇതിന്റെ ഭാഗമായിട്ടായിരുന്നു വർക്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്.

1974-76 കാലഘട്ടത്തിൽ ഇയാൾ സൗത്ത് ലണ്ടനിലെ തൊഴിലാളികൾക്കിടയിൽ സജീവമായിരുന്നു. തൊഴിലാളി യൂണിയനുകൾ സാമ്രാജ്യത്വ മുതലാളിത്തത്തിന്റെ ഏജന്റുമാരാണെന്നും അവയിൽ ചേരരുതെന്നുമായിരുന്നു ഇയാൾ ഉപദേശിച്ചുകൊണ്ടിരുന്നത്. ഏതായാലും കാലക്രമേണ ഇയാളുടെ അതിതീവ്ര നിലപാടുകളോട് യോജിക്കാനാകാതെ അനുയായികൾ ഓരോരുത്തരായി പിരിഞ്ഞുപോകാൻ തുടങ്ങി. അവസാനം 10 വനിതാ അംഗങ്ങളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഇയാൾ ഒരു കൾട്ടിന് രൂപം കൊടുക്കുകയായിരുന്നു.

പിന്നീട് ബ്രിക്സ്റ്റണീലേക്ക് താമസം മാറ്റിയ ഇയാളും സംഘവും 1976-ൽ മാവോയുടെ മരണശേഷം അവിടെ ഒരു മാവോ മെമോറിയൽ കേന്ദ്രം ആരംഭിച്ചു. പിന്നീട് ഇവിടെയായി സഖാവ് ബാലയുടെ നേതൃത്വത്തിലുള്ള കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേന്ദ്രം. 13 അംഗങ്ങളായിരുന്നു അതിൽ ഉണ്ടായിരുന്നത്. അതിൽ പകുതിപേർ പാർട്ട് ടൈം ജോലികളിൽ ഏർപ്പെട്ട് മുഴുവൻ പേർക്കും ചെലവിന് ആവശ്യമായ പണം കണ്ടെത്തിയിരുന്നപ്പോൾ ബാക്കിയുള്ളവർ വിപ്ലവം നടത്താനുള്ള മുഴുവൻ സമയ പ്രവർത്തനത്തിലായിരുന്നു.

ഈ കേന്ദ്രത്തിനകത്ത് കർശന നിയമങ്ങളായിരുന്നു ഉണ്ടായിരുന്നത്. ആർക്കും ഒറ്റക്ക് പുറത്തുപോകാൻ അനുവാദം ഉണ്ടായിരുന്നില്ല. എന്നാൽ, 1978ൽ ഇവിടം പൊലീസ് റെയ്ഡ് ചെയ്തതോടെ ഈ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം താറുമാറായി. പതിമൂന്നു പേരിൽ പകുതിയോളം പേർ പലവഴിക്ക് പിരിഞ്ഞപ്പോൾ സഖാവ് ബാലയും ആറു സ്ത്രീകളും വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസം തുടർന്നു. ഈ കാലഘട്ടത്തിലാണ് സഖാവിന്റെ കമ്മ്യുണിസത്തിൽ ആത്മീയത കലരുന്നത്.

എല്ലാദൈവങ്ങളും ചേർത്ത പുതിയ ദൈവം

പൊലീസിന്റെ കണ്ണുവെട്ടിച്ചുള്ള ഒളിവു ജീവിതത്തിനിടയിലാണ് സഖാവിന്റെ കൾട്ടിൽ അതിന്ദ്രീയ ശക്തികൾക്കും ദൈവങ്ങൾക്കുമെല്ലാം സ്ഥാനം ലഭിക്കുന്നത്. സൂര്യനും ചന്ദ്രനും കാറ്റും എല്ലാം തന്റെ വരുതിയിലാണെന്ന് കൂടെയുള്ളവരെ ഇയാൾ വിശ്വസിപ്പിച്ചു. പ്രകൃതിക്ഷോഭങ്ങൾ നിയന്ത്രിക്കുവാനും ഭരണകൂടങ്ങളെ അട്ടിമറിക്കാനും തനിക്ക് കെൽപുണ്ടെന്നും ഇയാൾ അവരെ വിശ്വസിപ്പിച്ചു. ഈ കാലഘട്ടത്തിലാണ് ലോകം കീഴടക്കാൻ 'ജാക്കി' എന്ന ആശയത്തിന് രൂപം നൽകുന്നത്. 1980ലാണ് ഇയാൾ കൾട്ട് തുടങ്ങുന്നത്. 1986 മുതൽ ഒറ്റ വീട്ടിൽ മറ്റുള്ളവരെ തടങ്കൽപോലെ ജീവിതമാക്കി. 2013ൽ പൊലീസ് പിടിക്കുമ്പോൾ ആണ് ഇതിന് അറുതിയായത്

ഇതിനിടെ, സഖാവിന്റെ മനസ്സും ശരീരവും ലൈംഗികതയിലേക്ക് ആകൃഷ്ടമായി. കൂടെയുണ്ടായിരുന്ന സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂര മർദ്ദനങ്ങൾക്ക് വിധേയരാക്കുകയും ചെയ്തു. മാത്രമല്ല, ഇയാൾ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുന്നത് കൂടെയുള്ള മറ്റുള്ളവർ കണ്ടു നിൽക്കണമെന്ന നിർബന്ധവും ഉണ്ടായിരുന്നു. മനുഷ്യനെ മരണത്തിൽ നിന്നും രക്ഷിക്കുന്ന അമൃതാണ് തന്റെ ശുക്ലമെന്നായിരുന്നു അയാളുടെ വാദം. അതുകൊണ്ടുതന്നെ തന്റെ മകൾ ഉൾപ്പെടെ കൂടെയുണ്ടായിരുന്ന സ്ത്രീകളെ അത് കഴിക്കാനും അയാൾ പ്രേരിപ്പിച്ചിരുന്നു. എന്നാൽ, അവസാനം പിടിക്കപ്പെട്ടപ്പോൾ അയാൾ അവകാശപ്പെട്ടത് തന്റെ മേൽ അമിതമോഹം ഉണ്ടായതിനാൽ കൂടെയുള്ള സ്ത്രീകൾ തന്നെ ലൈംഗികമായി ഉത്തേജിപ്പിക്കുകയായിരുന്നു എന്നായിരുന്നു.ജാക്കി എന്ന ഒരു ദൈവമാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്നും, 1986ൽ അമേരിക്കൻ സ്പേസ് ഷിപ്പ് ചലഞ്ചർ അപകടത്തിൽപ്പെട്ടത് തൊട്ട് ഭൂമി കുലുക്കം വരെയുള്ളവ ജാക്കിയുടെ കോപം കൊണ്ടാണെന്നാണ് ഇയാൾ വിശ്വസിച്ചിരുന്നത്.

2013ൽ ഇയാളുടെ മകളും മറ്റൊരു അനുയായിയും ബ്രിക്സ്റ്റണിലെ അപ്പാർട്ട്മെന്റിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് ഇവർ പൊലീസിനെ വിവരമറിയിക്കുന്നത്. കോടതി മുറിക്കുള്ളിൽ സ്വന്തം പിതാവിനെതിരെ തെളിവുകൾ നിരത്തിയ മകൾ അങ്ങനെ സഖാവ് ബാലയ്ക്ക് 23 വർഷത്തെ ജയിൽ ശിക്ഷ വാങ്ങിക്കൊടുക്കയായിരുന്നു.