ഒസ്ലോ: മുമ്പെങ്ങുമില്ലാത്ത രീതിയിൽ നോർവേക്കാർക്കിടയിൽ മരുന്ന് ഉപയോഗം വർധിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം 70 ശതമാനത്തോളം നോർവീജിയൻസ് ഏതെങ്കിലും തരത്തിലുള്ള മരുന്ന് ഉപയോഗിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിൽ ബ്ലഡ് പ്രഷറിനും കൊളസ്‌ട്രോളിനുമുള്ള മരുന്നുകളാണ് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. അനുദിനമെന്നോണം ഇവയുടെ ഉപയോഗം വർധിച്ചുവരുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

നോർവേക്കാർക്കിടയിൽ മരുന്ന് ഉപയോഗം വർധിക്കുന്നത് നോർവീജിയൻ ജനത പ്രായമാകുന്നതിന്റെ ലക്ഷണമാണെന്ന് നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് സീനിയർ അഡൈ്വസർ ക്രിസ്റ്റ്യൻ ലീ ബെർഗ് അഭിപ്രായപ്പെട്ടു. ചികിത്സ ആവശ്യമുള്ള ആൾക്കാരുടെ എണ്ണം വർധിക്കുകയും അവർക്ക് മെഡിക്കേഷൻ ആവശ്യമായി വരികയുമാണ് ചെയ്യുന്നത്. 2016-ലെ കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം ബിപിക്ക് മരുന്ന് കഴിക്കുന്നവരുടെ എണ്ണം 17,000 കൂടി വർധിച്ചുവെന്നാണ്. ഇതിൽ തന്നെ രണ്ടു ശതമാനം വർധനയാണ് രേഖപ്പെടുത്തുനനത്. കൊളസ്‌ട്രോളിന് മൂന്നു ശതമാനം പേർ കൂടി മരുന്ന് ഉപയോഗിക്കാൻ തുടങ്ങി. കഴിഞ്ഞ വർഷം 530,000 എന്നത് ഈ വർഷം 546,000 എന്ന നിലയിലേക്ക് ഉയർന്നു.

പാരാസെറ്റമോളിനു പകരമുള്ള മറ്റൊരു മരുന്നായ പാരാസെറ്റിന്റെ ഉപയോഗത്തിലും വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്.