- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എസ്എൽസി പരീക്ഷ: മലയാളം മീഡിയംകാരുടെ എണ്ണത്തെ മറികടന്ന് ഇംഗ്ലീഷ് മീഡിയം; എണ്ണത്തിലെ ഈ മാറ്റം ആദ്യം; ഇത്തവണ പരീക്ഷയെഴുതുന്നത് 2,18,043 ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ എഴുതുന്നവരിൽ മലയാളം മീഡിയം വിദ്യാർത്ഥികളെ എണ്ണത്തിൽ മറികടന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾ. ഇത് ആദ്യമായാണ് ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളുടെ എണ്ണം മലയാളം മീഡിയത്തിൽ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തെ മറികടക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യമുണ്ടായിരുന്നു.
4,22,226 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഇതിൽ 2,18,043 പേർ (51.64 ശതമാനം) ഇംഗ്ലീഷ് മീഡിയത്തിലാണ്. മലയാളം മീഡിയം ആയി പരീക്ഷയെഴുതുന്നത് 2,00,613 വിദ്യാർത്ഥികൾ. മലയാളം മീഡിയത്തെ അപേക്ഷിച്ച് 17430 വിദ്യാർത്ഥികൾ ഇംഗ്ലീഷ് മീഡിയത്തിൽ കൂടുതലാണ്.
2161 വിദ്യാർത്ഥികൾ തമിഴ് മീഡിയത്തിലും, 1409 വിദ്യാർത്ഥികൾ കന്നട മീഡിയത്തിലും പരീക്ഷയെഴുതുന്നു. കഴിഞ്ഞവർഷം മലയാളം മീഡിയത്തിൽ പരീക്ഷ എഴുതിയത് 2,17,234 പേരാണ്. അന്ന് ഇംഗ്ലീഷ് മീഡിയത്തിൽ 2,01,312 പേരും പരീക്ഷയെഴുതി.