- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറികളല്ലാത്തവർക്കും സർക്കാർ സ്‌കൂളുകളിൽ പ്രവേശനം; സ്‌കൂൾ പ്രവേശനത്തിന് നെട്ടോട്ടമോടുന്ന വിദേശികൾക്ക് ആശ്വാസവാർത്ത
ദോഹ: സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ കുട്ടികൾക്ക് കൂടുതൽ സർക്കാർ സ്‌കൂളുകളിൽ പ്രവേശനം നൽകാൻ സുപ്രീം എഡ്യൂക്കേഷൻ കൗൺസിൽ (എസ്ഇസി) തീരുമാനിച്ചു. സ്വകാര്യമേഖലയിലെ സ്‌കൂളുകളിൽ കുട്ടികൾക്ക് പ്രവേശനവുമായി ബന്ധപ്പെട്ട് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇൻഡിപെൻഡന്റ് സ്‌കൂളുകളിൽ വിദേശികളുടെ ക
ദോഹ: സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ കുട്ടികൾക്ക് കൂടുതൽ സർക്കാർ സ്‌കൂളുകളിൽ പ്രവേശനം നൽകാൻ സുപ്രീം എഡ്യൂക്കേഷൻ കൗൺസിൽ (എസ്ഇസി) തീരുമാനിച്ചു. സ്വകാര്യമേഖലയിലെ സ്‌കൂളുകളിൽ കുട്ടികൾക്ക് പ്രവേശനവുമായി ബന്ധപ്പെട്ട് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇൻഡിപെൻഡന്റ് സ്‌കൂളുകളിൽ വിദേശികളുടെ കുട്ടികൾക്കുള്ള സീറ്റുകൾ വർധിപ്പിക്കാൻ തീരുമാനമായത്. സെപ്റ്റംബറിൽ ആരംഭിക്കുന്ന പുതിയ വിദ്യാഭ്യാസ വർഷത്തിൽ 28 ഇൻഡിപെൻഡന്റ് സ്‌കൂളുകളിൽ ഖത്തറികളല്ലാത്തവർക്കും പ്രവേശനം നൽകും.
ദോഹയ്ക്കു പുറത്ത് സ്വകാര്യ സ്‌കൂളുകൾ ഇല്ലാത്ത മേഖലകളിലാണ് സർക്കാർ സ്‌കൂളുകളിൽ വിദേശ കുട്ടികൾക്ക് പ്രവേശനം നൽകുന്നത്.അൽ ഷമാൽ, ദുഃഖാൻ, അൽ കാബൻ, അൽ ഘഷാമിയ, അൽ ജെമീലിയ, സെമൈസ്മ, അൽ ദക്കീറ എന്നീ ജില്ലകളിലെ സ്‌കൂളുകളിലാണ് പ്രവേശനമനുവദിക്കുന്നത് അതേസമയം ജിസിസി രാജ്യങ്ങളിലേയും ഇതര അറബ് രാജ്യങ്ങളിലേയും കുട്ടികൾക്കു മാത്രമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക എന്നൊരു ന്യൂനത കൂടിയുണ്ട്. ഖത്തറി പാഠ്യപദ്ധതിയും സിബിഎസ്ഇ പാഠ്യപദ്ധതിയും ഏറെ വ്യത്യസ്തമായതിനാൽ സ്‌കൂൾ പ്രവേശനത്തിന് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇന്ത്യൻ കുട്ടികൾക്ക് ഇതുകൊണ്ട് പ്രയോജനം ലഭിക്കുന്നില്ല.
കുട്ടികൾക്ക് തങ്ങളുടെ താമസപരിധിയിലുള്ള സ്‌കൂളുകളിലാണ് പ്രവേശനം ലഭിക്കുക. ഒരു സ്‌കൂളിൽ പ്രവേശനം ലഭിച്ചാൽ പിന്നെ മറ്റൊന്നിലേക്കു മാറാൻ അനുവദിക്കില്ല. സെപ്റ്റംബറിലാരംഭിക്കുന്ന പുതിയ സ്‌കൂൾ വർഷത്തിലേക്ക് മെയ് 10 മുതൽ ജൂൺ രണ്ടുവരെയാണ് പ്രവേശനം. കുടുംബത്തോടൊപ്പം കഴിയുന്ന വിദേശതൊഴിലാളികളുടെ എണ്ണം കൂടിയതോടെയാണ് സ്‌കൂൾ പ്രവേശനം കഠിനമായത്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇത്തവണയും കിന്റർഗാർട്ടനുകളിൽ ആവശ്യത്തിനു സീറ്റുകൾ ലഭ്യമായിരുന്നില്ല.
കുറഞ്ഞ ഫീസുള്ള എംഇഎസ് സ്‌കൂളിൽ രണ്ടുവർഷമായി കിന്റർഗാർട്ടനിലേക്കു പ്രവേശനം നൽകുന്നില്ല. എംഇഎസിനു കിന്റർഗാർടനിൽ കുട്ടികളെ പ്രവേശിപ്പിക്കാൻ ചട്ടങ്ങളിൽ ഇളവനുവദിക്കണമെന്നും കൂടുതൽ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളുകൾ ആരംഭിക്കാൻ സ്ഥലം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ഖത്തർ 2 ചേംബറിന്റെ വിദ്യാഭ്യാസകാര്യ സമിതി ഈയിടെ സുപ്രിം കൗൺസിലിനു നിവേദനം നൽകിയിരുന്നു. കിന്റർഗാർടനുകൾ അടക്കം 33 സ്‌കൂളുകൾ ഈവർഷം പുതിയതായി നിർമ്മിക്കുന്നുണ്ടെന്നാണ് അഷ്ഗാൽ ഈയിടെ അറിയിച്ചത്.