- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ കൈയിൽ പത്ത് മറുകുകളിൽ കൂടുതൽ ഉണ്ടോ...? എങ്കിൽ ത്വക്ക് കാൻസർ പിടിപെട്ടിട്ടുണ്ടാവാൻ സാധ്യതയുണ്ട്
മറുകുകളെ ഭാഗ്യത്തിന്റെ ലക്ഷണമായാണ് ചിലർ കണക്കാക്കുന്നത്. എന്നാൽ വലത്തെ കൈയുടെ മുകളിൽ പത്ത് മറുകുകളിൽ കൂടുതലുണ്ടെങ്കിൽ അത് അപകടമാ ണെന്നാണ് ആരോഗ്യ വിഗദ്ധർ മുന്നറിയിപ്പേകുന്നത്. അതായത് ഇത്തരക്കാർക്ക് ത്വക്ക് കാൻസർ പിടിപെട്ടിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നാണവർ പറയുന്നത്. അതിനാൽ ഇത്തരക്കാർ ഉടൻ ഇതുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് ഹാ
മറുകുകളെ ഭാഗ്യത്തിന്റെ ലക്ഷണമായാണ് ചിലർ കണക്കാക്കുന്നത്. എന്നാൽ വലത്തെ കൈയുടെ മുകളിൽ പത്ത് മറുകുകളിൽ കൂടുതലുണ്ടെങ്കിൽ അത് അപകടമാ ണെന്നാണ് ആരോഗ്യ വിഗദ്ധർ മുന്നറിയിപ്പേകുന്നത്. അതായത് ഇത്തരക്കാർക്ക് ത്വക്ക് കാൻസർ പിടിപെട്ടിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നാണവർ പറയുന്നത്. അതിനാൽ ഇത്തരക്കാർ ഉടൻ ഇതുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് ഹാജരാകുന്നത് നന്നായിരിക്കുമെന്നും നിർദേശമുണ്ട്. കൈകളിൽ 11 മറുകുകളിൽ കൂടുതലുള്ളവർക്ക് ശരീരമാകമാനം 100ൽ അധികം മറുകുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു.
മിക്ക മറുകുകളും അപകടകരമല്ലെങ്കിലും അവ കാൻസറസായി മാറാൻ സാധ്യതയുണ്ടെന്നും 100ൽ അധികം മറുകുകൾ ഉണ്ടെങ്കിൽ അത് അപകടകരമായ സ്‌കിൻ കാൻസറായ മലിഗ്‌നന്റ് മെലനോമയായിത്തീരാൻ സാധ്യത പത്ത് ശതമാനം വർധിപ്പിക്കുമെന്നുമാണ് ഡോക്ടർമാർ മുന്നറിയിപ്പേകുന്നത്. 1970കളിലുള്ളതിനേക്കാൾ മെലനോമകൾ ഇന്ന് അഞ്ചിരട്ടി വർധിക്കുകയും വർഷം തോറും അത് കാരണം 2000ത്തിൽ അധികം പേർ മരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വെളുത്ത തൊലി, ചുവപ്പ് രോമം, സൂര്യാഘാതം എന്നിവ ത്വക്ക് കാൻസറുണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ടെങ്കിലും ഒരു വ്യക്തിയുടെ തൊലിപ്പുറത്തുള്ള മറുകുകൾക്ക് ഇക്കാര്യത്തിൽ നിർണായകമായ പങ്കുണ്ടെന്നാണ് ലണ്ടനിലെ കിങ്‌സ് കോളജിലെ ഗവേഷകർ മുന്നറിയിപ്പേകുന്നത്.കൂടുതൽ മറുകുകളുള്ളവരെ നേരത്തെ കണ്ടെത്തി ടെസ്റ്റുകൾക്ക് വിധേയമാക്കിയാൽ ത്വക്ക് കാൻസർ നേരത്തെ കണ്ടെത്താമെന്നും അവർ പറയുന്നു. അതിലൂടെ എളുപ്പം അവ ചികിത്സിക്കാനും സാധിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട ലണ്ടനിലെ സെന്റ് തോമസ് ഹോസിപിറ്റലിലെ നഴ്‌സുമാർ 3500 ആരോഗ്യവതികളും മറുകുകളേറെയുള്ളതുമായ സ്ത്രീകളെ നിരീക്ഷണവിധേയരാക്കിയിരുന്നു. അവരുടെ ശരീരത്തെ 17 ഏരിയകളാക്കി തിരിച്ചായിരുന്നു പഠനം നടത്തിയത്. എവിടെയാണ് കൂടുതൽ മറുകുകൾ ഉള്ളതെന്ന് കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ഇത്. പുരുഷന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള രണ്ടാമതൊരു പഠനവും കൂടി നടത്തിയിരുന്നു. ഇക്കൂട്ടത്തിൽ വലത്തെ കൈയെ പ്രധാനപ്പെട്ട ഭാഗമായാണ് കണക്കാക്കിയിരുന്നത്.
ഇവിടെ 10 മറുകുകളിൽ കൂടുതലുള്ളവർക്ക് സ്‌കിൻ കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്നും അവർ നീരീക്ഷിച്ചറിയുകയായിരുന്നു. നിങ്ങളുടെ തൊലിയിലെ കോശങ്ങൾ കൂടുതൽ ആക്ടീവാണെന്നതിന്റെ സൂചനായായാണ് ഗവേഷകർ കൂടുതൽ മറുകുകളെ കണക്കാക്കുന്നത്. ഇതിലൂടെ ചില കോശങ്ങൾ കാൻസറസ് സെല്ലുകളായി മാറാനുള്ള സാധ്യതയേറെയാണെന്നും ഗവേഷകർ പറയുന്നു.ഇതു സംബന്ധിച്ച പഠനം ബ്രിട്ടീഷ് ജേർണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിക്കുമെന്നാണ് ഡെർമറ്റോളജിസ്റ്റായ വെറോനിക് ബാറ്റയ്‌ലെ പറയുന്നത്. ഇത്തരത്തിൽ കൂടുതൽ മറുകുകളുള്ളവർ തങ്ങളുടെ തൊലിപ്പുറത്തെ മാറ്റങ്ങൾ നീരീക്ഷിക്കണമെന്നും അത് കാൻസറിന്റെ ലക്ഷണങ്ങളാകാമെന്നും അവർ മുന്നറിപ്പേകുന്നു.