റോം: ഈ വർഷം ഇറ്റലിയിലേക്ക് 80,000ത്തിലധികം കുടിയേറ്റക്കാർ എത്തിച്ചേർന്നുവെന്ന യുഎൻ റെഫ്യൂജി ഏജൻസിയുടെ കണക്ക്. പ്രധാനമായും മെഡിറ്ററേനിയൽ കടൽ വഴി യൂറോപ്പിലേക്ക് കടക്കാൻ ശ്രമിച്ച അഭയാർഥികളിൽ പതിനായിരത്തിലധികം പേർ കടലിൽ മുങ്ങിമരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ബോട്ടിലെത്തുന്ന അഭയാർഥികളിൽ പലരും മോശം കാലാവസ്ഥയെ തുടർന്ന് കടലിൽ വീണു ജീവൻ നഷ്ടമായിട്ടുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇറ്റലിയിലേക്ക് എത്തിയിട്ടുള്ള അഭയാർഥികളിൽ ഭൂരിഭാഗവും ആഫ്രിക്കക്കാരാണ്. മെഡിറ്ററേനിയൻ കടൽ വഴി എത്തുന്ന അഭയാർഥികൾ അപകടത്തിൽ പെടുമ്പോൾ ഇറ്റാലിയൻ കോസ്റ്റ് ഗാർഡാണ് അവരുടെ സംരക്ഷകരായി എത്താറുള്ളത്.

ഇത്തരത്തിൽ 3,200ലധികം പേരെ ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് ഈ വർഷം തന്നെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും യുഎൻഎച്ച്‌സിആർ റിപ്പോർട്ട് വ്യക്തമാക്കുന്നു.