- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ദേശീയ പുരസ്‌ക്കാരം ഷാജൻ സ്കറിയക്ക്; എം.ജി.ശ്രീകുമാറിനും ജോണി ലൂക്കോസിനും ആർട്ടിസ്റ്റ് മദനനും പുരസ്‌കാരം
ന്യൂഡൽഹി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സക്‌റിയക്ക് ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ദേശീയ പുരസ്‌ക്കാരം. അഴിമതിക്കും സാമൂഹ്യതിന്മകൾക്കുമെതിരെയുള്ള നടത്തിയ പോരാട്ടത്തിലൂടെ, മാധ്യമ ധർമ്മം ഉയർത്തിപ്പിടിച്ച് മാധ്യമ പ്രവർത്തനം നടത്തുന്നതു കണക്കിലെടുത്താണ് ഷാജൻ സ്‌കറിയ പുരസ്‌കാരത്തിന് അർഹനായത്.
മാധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദേശീയപുരസ്‌ക്കാരത്തിന് മനോരമ ടിവി ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസും അർഹനായി. കലാസാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം പ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകനും സംഗീതജ്ഞനുമായ എം ജി. ശ്രീകുമാർ നേടി.
ശാസ്ത്രരംഗത്തെ മികച്ച റിപ്പോർട്ടിംഗിനുള്ള പുരസ്‌കാരം ഡൽഹി ദൂരദർശൻ സീനിയർ കൺസൽറ്റിങ് എഡിറ്ററും ദൂരദർശൻ അവതാരകനുമായ അശോക് ശ്രീവാസ്തവ കരസ്ഥമാക്കി. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്ക് മാതൃഭൂമി ആർട്ട് എഡിറ്റർ ആർട്ടിസ്റ്റ് മദനനും പുരസ്‌കാരത്തിന് അർഹനായി.
സാമൂഹ്യ സേവനരംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകി വരുന്ന ദത്തോപന്ത്‌ഠേഗ്ഡി സേവാ സമ്മാൻ പുരസ്‌കാരത്തിന് കന്യാകുമാരി വെള്ളിമല ശ്രീ വിവേകാനന്ദ ആശ്രമത്തിലെ ചൈതന്യാനന്ദസ്വാമിമധുരാനന്ദ് അർഹനായി. ഡോക്ടർ മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ചെയർമാനും മാനേജിങ് ട്രസ്റ്റിയുമായ ഡോക്ടർ ആർ ബാലശങ്കർ ഡൽഹിയിലാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. ഒരുലക്ഷം രൂപയും കീർത്തിഫലകവുമാണ് പുരസ്‌കാരജേതാക്കൾക്ക് നൽകുക.
മാധ്യമപ്രവർത്തനം, കലാസാംസ്‌കാരികം, ശാസ്ത്രം, സാമൂഹ്യ പ്രവർത്തനം , എന്നീ മേഖലകളിൽ മികച്ച സംഭാവന നൽകിയവർക്ക് ഡോക്ടർ മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ഇത് അഞ്ചാമത്തെ വർഷമാണ് പുരസ്‌കാരം നൽകി ആദരിക്കുന്നത്. നവംബർ 29 ന് വൈകീട്ട്. ഡൽഹി മണ്ഡിഹൗസ് ശ്രീറാം സെന്ററിൽ നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് അവാർഡ് ദാനം നടക്കുമെന്ന് ഡോ.ആർ.ബാലശങ്കർ അറിയിച്ചു. രാഷ്ട്രീയ അക്രമങ്ങളിലെ ഇരകളായ കേരളത്തിലെ 51 കുടുംബങ്ങൾക്ക് ഫൗണ്ടേഷന്റെ സർവമംഗളം പദ്ധതിയിൽ നിന്ന് പ്രതിമാസം 2000 രൂപ പെൻഷൻ നൽകിവരുന്നതായും അദ്ദേഹം അറിയിച്ചു.