- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുൽസാറിനും രാംഭദ്രചാര്യയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം
ന്യൂഡൽഹി: 58 ാമത് ജ്ഞാനപീഠ പുരസ്‌കാരം ഉറുദ്ദു കവി ഗുൽസാറിനും സംസ്‌കൃത പണ്ഡിതൻ ജഗദ്‌ഗുരു രാംഭദ്രാചാര്യയ്ക്കും സമ്മാനിക്കും. സമകാലിക ഉറുദ്ദു കവിതയിലെ പ്രമുഖ എഴുത്തുകാരനായ ഗുൽസാർ ഹിന്ദി സിനിമ ഗാനരചയിതാവ് കൂടിയാണ്.
2002ൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഗുൽസാറിനെ 2004-ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു. 2013-ൽ ദാദാസാഹിബ് ഫാൽക്കേ പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇന്ത്യൻ സിനിമ ഓസ്‌കാർ തൊട്ട 'സ്ലംഡോഗ് മില്യണയർ' എന്ന സിനിമയിലൂടെ ഓസ്‌കാർ പുരസ്‌കാരവും ഗ്രാമി അവാർഡും ഗുൽസാർ നേടി.
ചിത്രകൂടിലെ തുളസീപീഠ സ്ഥാപകനായ രാംഭദ്രാചാര്യ, അറിയപ്പെടുന്ന ഹിന്ദു ആത്മീയാചാര്യനാണ്. നൂറിലധികം പുസ്തകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുമുണ്ട്. സംസ്‌കൃത പണ്ഡിതൻ, കവി, വിദ്യാഭ്യാസപ്രവർത്തകൻ, തത്വചിന്തകൻ, സംഗീതസംവിധായകൻ, നടൻ, നാടകകൃത്ത്, ഗായകൻ, ഹിന്ദുമത നേതാവ്, ബഹുഭാഷാ വിദഗ്ധൻ എന്നീ നിലകളിൽ കഴിവുതെളിച്ച പ്രതിഭയാണ് ജഗദ്‌ഗുരു രാംഭദ്രാചാര്യ. 2014-ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
2022-ൽ ഗോവൻ എഴുത്തുകാരൻ ദാമോദർ മൗസോയ്ക്കായിരുന്നു പുരസ്‌കാരം.