- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കഥകളി ആചാര്യൻ സദനം ബാലകൃഷ്ണനും തെയ്യം കലാകാരൻ ഇപി നാരായണനും കാസർകോട്ടെ നെൽകർഷകൻ സത്യനാരായണ ബലേരിക്കും പത്മശ്രീ; ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാൻ പാർബതി ബർവയ്ക്കും അംഗീകാരം
ന്യൂഡൽഹി: പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 34 പേർക്ക് പത്മശ്രീ ലഭിച്ചു. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇപി നാരായണൻ, കാസർകോട്ടെ നെൽകർഷകൻ സത്യനാരായണ ബലേരി എന്നിവരാണ് കേരളത്തിൽനിന്നും ഇത്തവണ പത്മശ്രീ പുരസ്കാരം നേടിയത്.
നീണ്ട കാലത്തെ കലാസപര്യക്കുള്ള അംഗീകാരമെന്ന് കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ പ്രതികരിച്ചു. 67 വർഷം കഥകളിക്കൊപ്പമായിരുന്നു. പുരസ്കാരം ഗുരുനാഥന്മാർക്ക് സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ആദ്യ വനിത പാപ്പാനായ അസം സ്വദേശിനി പാർബതി ബർവ, ആദിവാസി സാമൂഹ്യ പ്രവർത്തകനായ ഛത്തീസ്ഗഡിൽനിന്നുള്ള ജഗേശ്വർ യാദവ്, ഗോത്ര വിഭാഗത്തിൽനിന്നുള്ള പരിസ്ഥിതി പ്രവർത്തക ഝാർഖണ്ഡിൽ നിന്നുള്ള ചാമി മുർമു, ഭിന്നശേഷിക്കാരനായ സാമൂഹിക പ്രവർത്തകനായ ഹരിയാനയിൽ നിന്നുള്ള ഗുർവിന്ദർ സിങ്, ഗോത്ര പരിസ്ഥിതി പ്രവർത്തകനായ പഞ്ചിമ ബംഗാളിൽ നിന്നുള്ള ധുഖു മാജി, മിസോറാമിൽനിന്നുള്ള സാമൂഹിക പ്രവർത്തകൻ സംഘതൻ കിമ, പരമ്പരാഗത ആയുർവേദ ചികിത്സകനായ ഛത്തീസ്ഗഢിൽ നിന്നുള്ള ഹേമചന്ദ് മാഞ്ചി, അരുണാചൽ പ്രദേശിൽനിന്നുള്ള ആയുർവേദ ചികിത്സകനായ യാനുങ് ജാമോ ലേഗോ, കർണാടകയിൽ നിന്നുള്ള ഗോത്ര സാമൂഹിക പ്രവർത്തകൻ സോമണ്ണ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 34 പേർക്കാണ് പത്മശ്രീ പുരസ്കാരം ലഭിച്ചത്.
രണ്ടുദിവസം മുൻപ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം പ്രഖ്യാപിച്ചിരുന്നു. ബിഹാർ മുൻ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമരസേനാനിയും സോഷ്യലിസ്റ്റ് നേതാവുമായ കർപൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ