- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയം 93.12 ശതമാനം; കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കുറഞ്ഞു; 99.91 ശതമാനത്തോടെ തിരുവനന്തപുരം മേഖല ഒന്നാമത്; വിജയശതമാനത്തിൽ മുന്നിൽ പെൺകുട്ടികൾ: 94.25 ശതമാനം; വിഷയങ്ങളിൽ പരാജയപ്പെട്ടവർക്കുള്ള പരീക്ഷ ഇനി സപ്ലിമെന്ററി എന്നറിയപ്പെടും
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.12 ആണ് വിജയശതമാനം. 99.91 ശതമാനത്തോടെ തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. 94.40 ആയിരുന്നു കഴിഞ്ഞവർഷത്തെ വിജയശതമാനം. പെൺകുട്ടികളാണ് വിജയശതമാനത്തിൽ മുന്നിൽ. 94.25 ആണ് വിജയശതമാനം. 92.27 ആണ് ആൺകുട്ടികളുടെ വിജയശതമാനം. 21,86485 വിദ്യാർത്ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയത്.
വിദ്യാർത്ഥികൾക്ക് cbseresults.nic.in, results.cbse.nic.in, cbse.nic.in, cbse.gov.in, results.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. ഡിജിലോക്കർ (https://results.digilocker.gov.in/) വഴിയും UMANG ആപ്പ് വഴിയും ഫലമറിയാം. വിദ്യാർത്ഥികൾക്ക് റോൾ നമ്പർ,സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി,ജനനത്തീ/തി എന്നിവ ഉപയോഗിച്ച് ഫലം പരിശോധിക്കാം.
ഫൈനൽ മാർക്ക് ഷീറ്റുകൾ അതത് സ്കൂളുകളിൽ നിന്ന് ലഭ്യമാകും. പുനർമൂല്യനിർണയ പ്രക്രിയ മെയ് 16 മുതൽ ആരംഭിക്കും. വിവിധ വിഷയങ്ങളിൽ പരാജയപ്പെട്ടവർക്കായി നടത്തുന്ന കംപാർട്ട്മെന്റ് പരീക്ഷ ഇനിമുതൽ സപ്ലിമെന്ററി പരീക്ഷ എന്നായിരിക്കും അറിയപ്പെടുകയെന്നും സിബിഎസ്ഇ അറിയിച്ചു. 2020ലെ പുതിയ വിദ്യാഭ്യാസ നയ പ്രകാരം (NEP 2020) ആണ് വാക്കുമാറ്റം.
രാവിലെ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചിരുന്നു. 87.33 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞവർഷത്തേക്കാൾ അഞ്ചുശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. 92.71 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയം. പരീക്ഷാ ഫലം സി ബി എസ് ഇ റിസൾട്സ്, ഡിജിലോക്കർ, റിസൾട്സ് എന്നീ സർക്കാർ വെബ്സൈറ്റുകൾ വഴി അറിയാനാവും.
മറുനാടന് മലയാളി ബ്യൂറോ