കൊച്ചി: അന്താരാഷ്ട്ര അക്കാദമിക പ്രസാദക കമ്പനിയായ സ്പ്രിങ്ജർ നേച്ചർ ഇന്ത്യയിൽ ഗവേഷണ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളിൽ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ആർ മണികണ്ഠനും ഉണ്ട്. ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, പിലാനിയിൽ മെക്കാനിക്കൽ എൻജിനീയർ വിഭാഗം ഗവേഷക വിദ്യാർത്ഥിയാണ് മണികണ്ഠൻ.

ഡൽഹിയിലെ സ്പ്രിങ്ജർ നേച്ചർ ഓഫീസിൽ വച്ച് നടന്ന ചർച്ചയിൽ മണികണ്ഠൻ പങ്കെടുത്തിരുന്നു. ചർച്ചയിൽ സ്പ്രിങ്ജർ നേച്ചർ എംഡി യോടും ചീഫ് പബ്ലിഷിങ് ഓഫീസറും ഓഫീസറുമായും ഗവേഷക രംഗത്തിൽ വരുന്ന മാറ്റത്തെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചും ചർച്ച ചെയ്തിരുന്നു. ഭാവിയിൽ സ്പ്രിങ്ജർ നേച്ചർ ഇന്ത്യയിൽ നടത്തുന്ന ഗവേഷണ ഉന്നമനത്തിനുള്ള പരിപാടികളിൽ മണികണ്ഠനും ഭാഗമാവും.

നിലവിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, മെറ്റീരിയൽ സയൻസ്, ബാറ്ററി എനർജി സ്റ്റോറേജ് എന്നിവ കൂട്ടിയിണക്കി ഗവേഷണം ചെയ്യുന്ന മണികണ്ഠൻ തിരുവനന്തപുരം എസിഇ എൻജിനീയറിങ് കോളേജിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ് വിഭാഗമായ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫ്യൂച്ചൽ സ്റ്റഡീസിൽ നിന്നും ടെക്‌നോളജി മാനേജ്‌മെന്റിൽ ബിരുദാനന്ദ ബിരുദവും നേടിയിട്ടുണ്ട്. കാട്ടാക്കട സ്വദേശിയായ രാജശേഖരൻ നായരുടെയും ദീപയുടെയും മകനാണ് മണികണ്ഠൻ.