ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്സി പത്താം ക്ലാസ്, പ്ലസ്ടൂ ഫലം പ്രഖ്യാപിച്ചു. രണ്ടരലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. cisce.org, results.cisce.org, cisceresults.trafficmanager.net പരീക്ഷാഫലം അറിയാം.

ദേശീയ വിജയശതമാനം 98.94 ആണ്. കേരളത്തിൽ 99.97 ആണ് വിജയശതമാനം. 10, 12 ക്ലാസുകളിലെ പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു

ഫെബ്രുവരി 27 മുതൽ മാർച്ച് 29 വരെയാണ് പത്താം ക്ലാസ് പരീക്ഷ നടന്നത്. ഫെബ്രുവരി 13 മുതൽ മാർച്ച് 31 വരെയായിരുന്നു പ്ലസ് ടു പരീക്ഷ. 2.5 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.