- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 82.95 ശതമാനം വിജയം; മുൻവർഷത്തേക്കാൾ വിജയ ശതമാനം കുറഞ്ഞു; 33, 815 പേർ ഫുൾ എ പ്ലസ് നേടി
തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 82.95 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 83.87 ശതമാനമായിരുന്നു വിജയം. 432436 പേരെഴുതിയ പരീക്ഷയിൽ 3,12,005 പേരാണ് വിജയിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ് വിജയ ശതമാനം. 33815 പേർ ഫുൾ എ പ്ലസ് നേടി. വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിലും (87.55)കുറവ് പത്തനംതിട്ട ജില്ല (76.59)യിലുമാണ്. ജൂൺ 21 മുതൽ സേ പരീക്ഷ നടത്തും.വിഎച്ച്എസ്സിയിൽ 78.39 ശതമാനമാണ് വിജയം .
77 സ്കുളുകൾ 100 ശതമാനം വിജയം നേടി. അതിൽ സർക്കാർ സ്കൂൾ 8, എയ്ഡഡ് 25. അൺ എയിഡഡ് 32, സ്പെഷ്യൽ സ്കുർ 12 എന്നിങ്ങനെയാണ് വിജയം. സയൻസ് ഗ്രൂപ്പിൽ 87.31 ശതമാനവും ഹുമാനിറ്റീസിൽ 7I.93 ശതമാനവും കൊമേഴ്സിൽ 82.75 ശതമാനവുമാണ് വിജയം. കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതും എ പ്ലസ് കൂടുതൽ ലഭിച്ചതും മലപ്പുറം ജില്ലയിലാണ്. എറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത് വയനാട് ജില്ലയിലാണ്.
സർക്കാർ സ്കൂളിൽ 79.19 % വും എയ്ഡഡ് സ്കൂളിൽ 86.31 % വും അൺ എയ്ഡ്ഡ് സ്കൂളിൽ 82.70 % വും സ്പെഷ്യൽ സ്കൂളുകൾ 99.32% വും വിജയം നേടി.
പ്ലസ് ടുവിന് ആകെ കുട്ടികൾ - 4,32,436. അതിൽ പെൺ - 2,14,379. ആൺ - 2,18,057. സയൻസ് - 1,93,544. ഹ്യൂമാനിറ്റീസ് - 74,482 . കൊമേഴ്സ് -10,81,09. ടെക്നിക്കൽ - 1753. ആർട്സ് -64. സ്കോൾ കേരള -34,786. പ്രൈവറ്റ് കമ്പർട്മെന്റൽ - 19698 എന്നിങ്ങനെയാണ് പരീക്ഷ എഴുതിയത്.വി എച്ച് എസ് സിയിൽ 28495 പേരാണ് പരീക്ഷ എഴുതിയത്. 20 സ്കുളുകൾ 100 ശതമാനം വിജയം നേടി.
കലാമണ്ഡലത്തിലെ വിജയശതമാനം- 89.06% ആണ്. രണ്ട് പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. പട്ടം സെന്റ് മേരീസ് സ്കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. 828 പേർ പരീക്ഷ എഴുതിയതിൽ 715 പേർ വിജയിച്ചു.
പരീക്ഷാഫലം വൈകിട്ട് 4 മുതൽ മൊബൈൽ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്സൈറ്റുകളായ prd.kerala.gov.in, results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നിവയിൽ ഫലം ലഭിക്കും.
മറുനാടന് ഡെസ്ക്