- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിൽ നിന്നിറങ്ങവേ യുകെ മലയാളി സന്ദീപ് ജോർജ്ജിന്റെ സഹോദരന് ദാരുണാന്ത്യം
കോട്ടയം: കോട്ടയത്ത് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങുന്നതിനിടയിൽ ട്രെയിനിന് അടിയിലേക്ക് വീണ് മരിച്ച ദീപക് ജോർജ് വർക്കി (25) യുകെ മലയാളി സന്ദീപ് ജോർജ്ജിന്റെ സഹോദരൻ. കോട്ടയം റെയിൽവേ സ്റ്റേഷനിൽ പുലർച്ചെ അഞ്ചരയ്ക്കായിരുന്നു അപകടമുണ്ടായത്.
കോട്ടയം പുതുപ്പള്ളിയിലെ അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ജോർജ് വർക്കിയുടെ മകനാണ്. പൂണെയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയായിരുന്നു ദീപക്. ഇവിടെ നിന്നും കോഴ്സ് പൂർത്തിയാക്കി വീട്ടിലേക്ക് വരവെയായിരുന്നു അപകടമുണ്ടായത്.
ബോംബെ ജയന്തി ട്രെയിനിലാണ് ദീപക് എത്തിയത്. തുടർന്ന് സാധനങ്ങൾ എല്ലാം പ്ലാറ്റ്ഫോമിലേക്ക് എടുത്തു വച്ചു. കണ്ണട എടുക്കാൻ മറന്നുപോയത് മനസ്സിലാക്കി തിരികെ കയറി. എന്നാൽ ഈ സമയം ട്രെയിൻ നീങ്ങി പ്ളാറ്റ് ഫോം കഴിഞ്ഞിരുന്നു. എങ്കിലും വേഗത്തിൽ ഇറങ്ങുമ്പോഴായിരുന്നു പാളത്തിനടിയിലേക്ക് വീണത്. അപകടത്തിൽ ശരീരം രണ്ടായി മുറിഞ്ഞു പോയിരുന്നു.
എന്നാൽ ഈ സമയം ദീപക്കിനെ സ്വീകരിക്കാനായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന സുഹൃത്തുക്കൾ കാണാതായതോടെ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലും, ഇവിടെയും കാണാതായതോടെ തിരുവല്ല റെയിൽവേ സ്റ്റേഷനിലും എത്തി കാത്തു നിന്നു. ഫോണിൽ വിളിച്ചിട്ടും ദീപക്കിനെ കുറിച്ച് വിവരമില്ലാത്തതോടെ ഇവർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ വിവരം ധരിപ്പിച്ചതോടെയാണ് അപകടം സംഭവിച്ചത് മനസ്സിലാക്കിയത്.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം ഈസ്റ്റ് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. കോട്ടയം സ്റ്റാർ ജംഗഷനിലെ ആദം ടവറിൽ പ്രവർത്തിക്കുന്ന ഇടശ്ശേരിയിൽ കുന്നേൽ വൺ ഗ്രാം ഗോൾഡ് ജൂവലറി ആൻഡ് ട്രാവൽ ഏജൻസി ഉടമ ജോർജ് വർക്കിയാണ് പിതാവ്. സോളിയാണ് മാതാവ്.