- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ കസാൻ ഖാൻ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം; മലയാളികൾക്ക് സുപരിചിതനായത് സിഐഡി മൂസയും വർണ്ണപ്പകിട്ടും അടക്കമുള്ള ചിത്രങ്ങളിലൂടെ; വിട പറഞ്ഞത് ഒരുകാലത്ത് മലയാള സിനിമയിലെ 'സുന്ദര വില്ലൻ'
കൊച്ചി: പ്രശസ്ത തെന്നിന്ത്യൻ നടൻ കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ എൻ.എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്. ഒരു കാലത്ത് മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ വ്യക്തിത്വമായിരുന്നു കസാൻ ഖാന്റേത്.
സിഐഡി മൂസയിൽ അടക്കം ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു കസാൻ ഖാന്റേത്. പ്രധാനമായും മലയാളം, തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്ന അദേഹം വില്ലൻ വേഷങ്ങളിലൂടെയാണ് അറിയപ്പെട്ടിരുന്നത്. 1992ൽ സെൻതമിഴ് പാട്ട് എന്ന തമിഴ് സിനിമയിൽ ഭൂപതി എന്ന കഥപാത്രത്തിലൂടെയാണ് അദേഹം സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
കന്നട ഭാഷയിലും രണ്ടു സിനിമയിൽ അദേഹം ഭാഗമായി. മലയാളത്തിൽ 12 സിനിമകളിലും തമിഴിൽ മുപ്പത്തിലേറെ സിനിമകളിലും അഭിനയിച്ച അദേഹം ആർട്ട് ഓഫ് ഫൈറ്റിങ് 2 എന്ന ഇംഗ്ലീഷ് സിനിമയിലും ഭാഗമായി.
മലയാളത്തിൽ ഗാന്ധർവ്വം, സിഐഡി മൂസ, ദ കിങ്, വർണപ്പകിട്ട്, ഡ്രീംസ്, ദ ഡോൺ, മായാമോഹിനി, രാജാധിരാജ, ഇവൻ മര്യാദരാമൻ, ഓ ലൈല ഓ തുടങ്ങിയ മലയാള ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഒട്ടുമിക്കതും വില്ലൻ വേഷങ്ങളായിരുന്നു.