കൊച്ചി: പ്രശസ്ത സീരിയൽ സംവിധായകനും നടനുമായിരുന്ന മധു മോഹൻ അന്തരിച്ചു. രോഗബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിർമ്മാണം, തിരക്കഥ, സംഭാഷണം, സംവിധാനം, നായകവേഷം ഉൾപ്പടെ സീരിയലിന്റെ സർവമേഖലയിലും അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞിരുന്നു. സ്വകാര്യ ചാനലുകൾ രംഗം കീടക്കിയതോടെയാണ് അദ്ദേഹം മലയാളം സീരിയലുകൾ അവസാനിപ്പിച്ചത്.

സ്‌കൂൾ, കോളജ് പഠനകാലം മുതൽ മധു മോഹന് അഭിനയത്തോട് താൽപ്പര്യമുണ്ട്. പിന്നീട് ടെലികോമിൽ ജോലിക്ക് കയറിയെങ്കിലും പിന്നീട് ജോലി രാജിവച്ച് പ്രൊഫഷണൽ നാടകത്തിൽ സജീവമാകുകയായിരുന്നു. അദ്ദേഹം ആരംഭിച്ച ജെആർ സ്റ്റേജ് ക്രിയേഷൻ എന്ന നാടകട്രൂപ്പിന്റെ ബനറിൽ പുറത്തിറക്കിയ വീട്ടോടു മാപ്പിളൈ നാടകം സർക്കാരിന്റെ പരിപാടികളിൽ ഉൾപ്പടെയുള്ള നിരവിധി അരങ്ങുകളിൽ കളിച്ചിട്ടുണ്ട്. പിന്നീടാണ് നാടകത്തിൽ നിന്ന് സീരിയലിലേയ്ക്ക് ചുവടുവെച്ചത്.

പ്രശസ്ത നടൻ എ.വി.രാഘവൻ സംവിധാനം ചെയ്ത തമിഴ് സീരിയൽ നഗയീ ഉന്നക്കൊരു നമസ്‌ക്കാരമായിരുന്നു ആദ്യ സീരിയൽ.പീന്നീടാണ് മലയാളം സീരിയലിലേക്ക് ചുവടുമാറ്റുന്നത്.വൈശാഖ സന്ധ്യ'കളിലൂടെയായിരുന്നു തുടക്കം.പിന്നാലെ മാനസി വൻ വിജയമായതോടെ അദ്ദേഹം സീരിയലിൽ സജീവമായിരുന്നു. നിരവധി തമിഴ് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ ഗീത എം.ജി.ആറിന്റെ വളർത്തു മകളാണ്.