- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലുങ്ക് ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു; വിടവാങ്ങിയത്, വിവിധ ഭാഷകളിലായി 200ൽ അധികം സിനിമകളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം
ഹൈദരാബാദ്: പ്രമുഖ തെലുങ്ക് ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു. ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. വൃക്ക, ശ്വാസകോശം, കരൾ തുടങ്ങിയ അവയവങ്ങളിൽ അണുബാധയുണ്ടായതിനാൽ ദിവസങ്ങളായി വെന്റിലേറിലായിരുന്നു. അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ഏപ്രിൽ 20നാണ് ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
സെരു സത്യം ബാബു ദീക്ഷിതുലു എന്ന ശരത് ബാബു തെലുങ്ക് സിനിമാലോകത്ത് വേറിട്ട നടനെന്ന നിലയിൽ പേര് നേടിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
1973ൽ 'രാമരാജ്യം' എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്ന ശരത് ബാബു ഇതുവരെ 220ലധികം ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയിട്ടുണ്ട്. ഇതിൽ 100 ലേറെ തമിഴും 80 ലേറെ തെലുങ്കും 20 ഓളം കന്നഡയും 10 ലേറെ മലയാളവും കുറച്ച് ഹിന്ദി സിനിമകളുമാണ്. ശരപഞ്ചരം, ധന്യ, ഡെയ്‌സി എന്നീ സിനിമകളിലൂടെ മലയാളികൾക്കും സുപരിചിതനാണ്.
1951 ജൂലായ് 31 ആം തിയതി ആന്ധ്രാപ്രദേശ് ശ്രീകാംകുളത്ത് ജനിച്ച സെരു സത്യം ബാബു ദീക്ഷിതുലു എന്ന ഇദ്ദേഹം തെലുങ്ക് സിനിമാലോകത്ത് വേറിട്ട നടനെന്ന നിലയിൽ പേര് നേടിയ അഭിനേതാവാണ്.1981, 1988, 1989 വർഷങ്ങളിൽ ആന്ധ്രാപ്രദേശ് സർക്കാരിന്റെ മികച്ച സഹനടനുള്ള നന്തി അവാർഡ് ഇദ്ദേഹത്തെ തേടി വന്നിട്ടുണ്ട്.