- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടനും മോഡലുമായ ആദിത്യ സിങ് രാജ്പുത്ത് അന്ധേരിയിലെ വസതിയിൽ മരിച്ച നിലയിൽ; ശുചിമുറിയിൽ കുഴഞ്ഞുവീണെന്ന് ജോലിക്കാർ; വിടവാങ്ങിയത് ക്രാന്തിവീർ അടക്കം സിനിമകളുടെയും സ്പ്ലിറ്റ്‌സ്വില്ല അടക്കം റിയാലിറ്റി ഷോകളുടെയും ഭാഗമായിരുന്ന താരം
മുംബൈ: നടനും, മോഡലും, കാസ്റ്റിങ് കോഡിനേറ്ററുമായ ആദിത്യ സിങ് രാജ്പുത്ത് അന്ധേരിയിലെ വസതിയിൽ മരിച്ച നിലയിൽ. 32 വയസായിരുന്നു. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മുംബൈ പൊലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആദിത്യക്ക് സുഖമില്ലായിരുന്നു. ഒഷിവാരയിലെ അപ്പാർട്ട്‌മെന്റിലെ ശുചിമുറിയിൽ ഇന്നുച്ച തിരിഞ്ഞ് കുഴഞ്ഞുവീണതായാണ് വിവരം. നടന്റെ വീട്ടിലെ ജോലിക്കാരി ആദിത്യ കുഴഞ്ഞുവീഴുന്നത് കണ്ട് സുരക്ഷാ ഗാർഡിനെ അറിയിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുയ
മരണത്തിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. അപകടമരണ റിപ്പോർട്ടാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശുചി മുറിയിൽ തലയടിച്ച് വീണതാണോ എന്നും, ഹൃദയാഘാതം സംഭവിച്ചതാണോ എന്നും സംശയിക്കുന്നു.
ഒരുമോഡലായാണ് ആദിത്യ സിങ് രാജ്പുത്ത് തന്റെ കരിയറിന് തുടക്കമിട്ടത്. ക്രാന്തിവീർ, മെയ്‌നേ ഗാന്ധി കോ നഹി മാരാ, തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിരുന്നു. സ്പ്ലില്റ്റ്‌സ്വില്ല 9 റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നു. ലവ്, ആഷിഖ്വി, കോഡ് റെഡ്, ആവാസ് സീസൺ 9, ബാഡ് ബോയ് സീസൺ 4 എന്നീ ടിവി പരിപാടികളുടെ ഭാഗമായിരുന്നു.