- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന് തീപ്പിടിച്ച് വെന്തു മരിച്ചത് മലഞ്ചരക്ക് മൊത്തവ്യാപാരി ബിനീഷ് കുര്യനും കുടുംബും
അങ്കമാലി: അങ്കമാലിയിൽ കുടുംബത്തിൽ നാല് പേർ തീപിടിച്ചു മരിച്ചതിന്റെ ഞെട്ടലിൽ നാട്ടുകാർ. പറക്കുളം അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40) മക്കളായ ജൊവാന (8), ജെസ്‌വിൻ (5) എന്നിവരാണ് ദാരുണായി മരിച്ചത്. ശനിയാഴ്ച പുലർച്ചെ വീടിന്റെ രണ്ടാം നിലയിലായിരുന്നു തീപ്പിടിത്തം. മലഞ്ചരക്ക് മൊത്തവ്യാപാരിയാണ് മരിച്ച ബിനീഷ് കുര്യൻ. മരിച്ച നാല് പേരും ഒരു മുറിയിലാണ് കിടന്നിരുന്നത്.
ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. ഈ തീപിടിത്തം അധികമാരും അറിഞ്ഞിരുന്നില്ല. രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് തീപടരുന്നത് കണ്ടത്. തുടർന്ന് നാട്ടുകാർ അ്ഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് ആദ്യം തീ പിടിച്ചത്. ആ മുറി മാത്രമാണ് കത്തി നശിച്ചതും. ഇതിലാണ് കുടുംബാംഗങ്ങൾ ഉറങ്ങിയിരുന്നത്. അഗ്നിശമന സേന വീട്ടിലെത്തി തീ അണച്ചപ്പോഴേക്കും വീടിനുള്ളിലുള്ളവർ വെന്തുമരിച്ചിരുന്നു.
വീടിന്റെ താഴത്തെ നിലയിലാണ് ബിനീഷിന്റെ മാതാവ് കിടന്നിരുന്നത്. ഇവർ എഴുനേൽക്കുമ്പോഴേക്കും മുകളിലെ നിലയിൽ തീപടർന്നിരുന്നു. ഇവർ നിലവിളികളോടെ നാട്ടുകാരുടെ സഹായം തേടുകയാണ് ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട് സർക്യൂട്ട് സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്. എസിയിൽനിന്ന് തീപടർന്നതാണോയെന്നും സംശയിക്കുന്നു. ഫൊറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും.
മരിച്ച ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി ജൊവാന മൂന്നാം ക്ലാസിലും രണ്ടാമത്തെ കുട്ടി ജസ്വിൻ ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. അതിദാരുണ സംഭവത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല നാട്ടുകാർക്ക്. വ്യാപാരിയെന്ന നിലയിൽ വിപുലമായ സുഹൃത് ബന്ധങ്ങൾ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ബിനീഷ് കുര്യൻ. കുടുംബാംഗങ്ങളിൽ നിന്ന് അടക്കം മൊഴിയെടുക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.