- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാങ്കുളം വല്യപാറകൂട്ടിയിൽ വീണ്ടും ദുരന്തം; വിനോദയാത്ര സംഘത്തിലെ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു; അപകടത്തിൽ പെട്ട അഞ്ച് കുട്ടികളിൽ രണ്ട് പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മരണപ്പെട്ടത് മഞ്ഞപ്ര ജ്യോതിസ് സ്‌കൂളിലെ കുട്ടികൾ
അടിമാലി:മാങ്കുളം വല്യപാറകൂട്ടിയിൽ വീണ്ടും ദുരന്തം.വിനോദയാത്ര സംഘത്തിലെ 5 കുട്ടികൾ വെള്ളത്തിൽ അകപ്പെട്ടു.മൂന്നുപേർ മരിച്ചു.തലനാരിഴയ്ക്കാണ് മറ്റ് രണ്ടുപേർ രക്ഷപെട്ടത്.
ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടടുത്താണ് അപകടം.മഞ്ഞപ്ര ജ്യോതിസ് സ്‌കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.റിച്ചാർഡ്,വൈജോയൽ ,അർജ്ജുൻ എന്നിവരാണ് മരണപ്പെട്ടത്.ഇവരിൽ റിച്ചാർഡിന്റെ മൃതദ്ദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.മറ്റ് രണ്ടുപേരുടെ മൃതദ്ദേഹങ്ങളും ഇവിടേയ്ക്ക് വൈകാതെ എത്തിക്കും.
അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.വല്യപാറകൂട്ടിയിൽ മുമ്പും നിരവധി പേർ വെള്ളത്തിൽ അകപ്പെട്ട് മരണപ്പെട്ടിട്ടുണ്ട്. സ്ഥലപരിചയം ഇല്ലാതെ വെള്ളത്തിൽ ഇറങ്ങിയതാണ് ദുരന്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
Next Story




