- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയ സ്‌കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റൻ സംഘടനാരംഗത്ത് സജീവമായത് പ്രാന്റേഷൻ തൊഴിലാളികളെ സംഘടിപ്പിച്ച്; വനമേഖലയിലൂടെ 38 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് തൊഴിലാളികളെ സംഘടിപ്പിച്ച് തുടക്കം; ആന്റണിക്കൊപ്പം അടിയുറച്ച് നിൽക്കുമ്പോഴും കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ ബജറ്റ് ചർച്ച തുടക്കമിടാൻ കണ്ടെത്തിയത് നിലമ്പൂരിലെ കരുത്തനെ; ആര്യാടൻ മനസ്സുകളെ കീഴടക്കിയ നേതാവ്
മലപ്പുറം: പഴയ സ്്കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റൻ സംഘടനാരംഗത്ത് സജീവമായത് പ്രാന്റേഷൻ തൊഴിലാളികളെ സംഘടിപ്പിച്ച്. എ.കെ ആന്റണിക്കൊപ്പം അടിയുറച്ച് നിൽക്കുമ്പോഴും കെ. കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ ബജറ്റ് പ്രസംഗത്തിലെ ചർച്ച തുടക്കമിടാനും പ്രതിപക്ഷത്തായിരിക്കുമ്പോൾ ബജറ്റിനെതിരെ ആദ്യം പ്രസംഗിക്കാനും നിയോഗിച്ചിരുന്നത് ആര്യാടനെ തന്നെയായിരുന്നു.
ആദ്യാകലത്ത് മുണ്ടേരിയിലെ റബർ തോട്ടം തൊഴിലാളി സംഘടിപ്പിച്ചത് നിലമ്പൂരിൽ നിന്നും വനമേഖലയിലൂടെ 38 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചായിരുന്നു. 1945ൽ ചന്തക്കുന്നിൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പ്രസംഗം കേട്ടതോടെയാണ് കോൺഗ്രസിൽ സജീവമായത്. നാല് തവണ കേരളത്തിന്റെ മന്ത്രിയും എട്ട് തവണയായി 34 വർഷം നിലമ്പൂർ എംഎൽഎയുമായിരുന്ന ആര്യാടൻ മുഹമ്മദ് (87) കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽവച്ചാണ് മരണപ്പെട്ടത്.
പ്രാന്റേഷൻ തൊഴിലാളികളെ സംഘടിപ്പിച്ചാണ് ആര്യാടൻ തൊഴിലാളി സംഘടനാരംഗത്ത് സജീവമായത്. നിലമ്പൂരിൽ നിന്നും വനമേഖലയിലൂടെ 38 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് ആദ്യാകലത്ത് മുണ്ടേരിയിലെ റബർ തോട്ടം തൊഴിലാളി സംഘടിപ്പിച്ചിരുന്നത്. മികച്ച നിസമസഭാ സാമാജികനായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിയമസഭാ പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്. നിയമസഭാ ചട്ടങ്ങളും നടപടിക്രമങ്ങളും കീഴ് വഴക്കങ്ങളും ഹൃദിസ്ഥമാക്കിയായിരുന്നു ആര്യാടന്റെ പ്രസംഗങ്ങൾ.
കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിൽ എ.കെ ആന്റണിക്കൊപ്പം അടിയുറച്ച് നിൽക്കുമ്പോഴും കെ. കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ ബജറ്റ് പ്രസംഗത്തിലെ ചർച്ച തുടക്കമിടാനും പ്രതിപക്ഷത്തായിരിക്കുമ്പോൾ ബജറ്റിനെതിരെ ആദ്യം പ്രസംഗിക്കാനും ആര്യാടനെയായിരുന്നു നിയോഗിച്ചിരുന്നത്.
ഭാര്യ: മറിയുമ്മ. മക്കൾ: അൻസാർ ബീഗം, ആര്യാടൻ ഷൗക്കത്ത് (കെ.പി.സിസി ജനറൽ സെക്രട്ടറി), ഖദീജ, ഡോ. റിയാസ് അലി (പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ്). മരുമക്കൾ: ഡോ. ഹാഷിം ജാവേദ്, മുംതാസ്, ഡോ. ഉമ്മർ (കോഴിക്കോട് ബേബി മെമോറിയൽ ന്യൂറോ വിഭാഗം മേധാവി), സിമി. ഖബറടക്കം നാളെ രാവിലെ 9ന് മുക്കട്ട വലിയ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.
നിലമ്പൂർ മാനവേദൻ ഹൈസ്‌ക്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾതന്നെ വിദ്യാർത്ഥി കോൺഗ്രസിൽ ആകൃഷ്ടനായി. 1953ൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നിലമ്പൂരിലെത്തിയപ്പോൾ ആര്യാടൻ മുഹമ്മദ് ഒരു വളണ്ടിയറായി പ്രവർത്തിച്ചിരുന്നു. മാനവേദൻ സ്‌കൂളിൽ മന്ത്രിയും സ്പീക്കറുമെല്ലാമായിരുന്നിട്ടുണ്ട്. കലാ കായികരംഗത്തും സജീവമായിരുന്ന ആര്യാടൻ മാനവേദൻ സ്‌കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റനുമായിരുന്നു. പഠിക്കുന്ന കാലത്തു തന്നെ സജീവ രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങിയിരുന്നു.
1952ലെ അസംബ്ലി, പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർലമെന്റ് സ്ഥാനാർത്ഥിയായ ചാത്തുക്കുട്ടി നായർ, ദ്വയാംഗമണ്ഡലത്തിലെ അസംബ്ലി സ്ഥാനാർത്ഥികളായ ഇബ്രാഹിം സാഹിബ് ( മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ സഹോദരൻ), കണ്ണൂർ നിവാസിയും പിന്നെ കേരളത്തിലെ മന്ത്രിയും പാർലമെന്റ് അംഗവുമായ കെ. കുഞ്ഞമ്പു എന്നിവർക്കു വേണ്ടിയാണ് വിദ്യാർത്ഥിയായ ആര്യാടൻ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഏർപ്പെട്ടത്. പിന്നീട് 1954ലെ മലബാർ ഡിസ്ട്രിക് ബോർഡ് തെരഞ്ഞെടുപ്പിൽ വീടുവീടാന്തരമുള്ള പ്രചരണത്തിലും ചെറിയ യോഗങ്ങളിൽ പ്രാസംഗികനായും പങ്കെടുത്തു.
1956ൽ ഇന്നത്തെ നിലമ്പൂർ, വണ്ടൂർ നിയോജകമണ്ഡലങ്ങൾ ഉൾപ്പെട്ട വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് തൊഴിലാളി സംഘടനാരംഗത്ത് സജീവമായി. 1958ൽ കെപിസിസി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. അതേവർഷം കെ.വി കുട്ടിമാളുഅമ്മ ഡി.സി.സി പ്രസിഡന്റായ ഇന്നത്തെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾ ഉൾപ്പെട്ടിരുന്ന അവിഭക്ത കോഴിക്കോട് ഡി.സി.സിയിലെ 15 എക്‌സിക്യുട്ടീവ് കമ്മിറ്റിയിൽ ഏറ്റവും പ്രായംകുറഞ്ഞ അംഗമായി. പിന്നീട് കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറിയായി. 1969തിൽ മലപ്പുറം ജില്ല രൂപീകരിച്ചതോടെ ആദ്യ ഡി.സി.സി പ്രസിഡന്റായി 11 വർഷം ഡിസിസി പ്രസിഡന്റ് സ്ഥാനം വഹിച്ചു.
13 വർഷം കെപിസിസി ജനറൽ സെക്രട്ടറിയായി. 1965ലും 1967ലും നിലമ്പൂരിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1977ൽ നിലമ്പൂരിൽ നിന്നും നിയമസഭാംഗമായി. 1980തിൽ നായനാർ മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി. 1982ലെ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്നും പരാജയപ്പെട്ടു. 1987 മുതൽ 2011വരെ നിലമ്പൂരിൽ നിന്നും തുടർച്ചയായി വിജയിച്ചു. എ.കെ ആന്റണി മന്ത്രിസഭയിലും രണ്ടു തവണ ഉമ്മൻ ചാണ്ടി മന്ത്രിസഭകളിലും മന്ത്രിയായി. വൈദ്യുതി, വനം, തൊഴിൽ, ടൂറിസം, ഗതാഗത വകുപ്പുകളുടെ മന്ത്രിയായിരുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ചീഫ് വിപ്പായും പ്രവർത്തിച്ചിട്ടുണ്ട്
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്