- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് ശുചി മുറി സംസ്കാരം വളർത്തി; ചുരുങ്ങിയ ചെലവിൽ ശുചിമുറി നിർമ്മിക്കാനും തോട്ടിപ്പണി നിർത്തലാക്കാനും പ്രവർത്തിച്ചു; സുലഭ് ഫൗണ്ടേഷൻ സ്ഥാപകനും സാമൂഹിക പ്രവർത്തകനുമായ ബിന്ദേശ്വർ പഥക് അന്തരിച്ചു
ന്യൂഡൽഹി: സുലഭ് ഫൗണ്ടേഷൻ സ്ഥാപകനും സാമൂഹിക പ്രവർത്തകനുമായ ബിന്ദേശ്വർ പഥക് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാവിലെ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ഹൃദയാഘാതം ഉണ്ടായത്.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ പഥക് ദേശീയ പതാക ഉയർത്തിയെന്നും തൊട്ടുപിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും സഹായി പറഞ്ഞു. തുടർന്ന് ഡൽഹി എയിംസിൽ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.
വീടുകളിൽ 1.3 ദശലക്ഷം ശുചിമുറികളും 54 ദശലക്ഷം പൊതു ശുചിമുറികളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു. ചുരുങ്ങിയ ചെലവിലാണ് ശുചിമുറികൾ നിർമ്മിച്ചത്. തോട്ടിപ്പണി നിർത്തലാക്കുന്നതിനുവേണ്ടി നിരന്തരം പ്രവർത്തിച്ചു.
സുലഭുമായി ബന്ധപ്പെട്ട് 50,000 സന്നദ്ധ പ്രവർത്തകരുണ്ട്. ഇന്ത്യൻ റെയിൽവെയുടെ സ്വച്ഛ് റെയിൽ മിഷൻ ബ്രാൻഡ് അംബാസഡർ ആയിരുന്നു.
1991ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൻ നൽകി ആദരിച്ചു. രാജ്യത്തിന് വലിയ നഷ്ടമാണ് പഥക്കിന്റെ മരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.