- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം രൂപതയുടെ വളർച്ചയ്ക്കൊപ്പം നഗരത്തിന്റെയും തീരദേശ മേഖലയുടെ സമഗ്രമായ പുരോഗതിക്ക് നിസ്തുലമായ സംഭാവന നൽകിയ വ്യക്തിത്വം; മുൻ ബിഷപ്പ് ജോസഫ് ജി ഫെർണാണ്ടസ് അന്തരിച്ചു
കൊല്ലം: മുൻ ബിഷപ് ജോസഫ് ജി. ഫെർണാണ്ടസ് (97) അന്തരിച്ചു. ശനിയാഴ്ച രാവിലെ 9.30ന് ബൻസിഗർ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം പിന്നീട്. 1978 മെയ് 14ന് കൊല്ലം രൂപതാ ബിഷപായി അഭിഷിക്തനായ ഇദ്ദേഹം, 2001 ഡിസംബർ 16ന് രൂപതാഭരണത്തിൽനിന്നു പടിയിറങ്ങി.
മരുതൂർ കുളങ്ങര ഇടവകയിൽ പണ്ടാരതുരുത്തിൽ ഗബ്രിയേൽ ഫെർണാണ്ടസ് ജോസഫിനാ ദന്പതികളുടെ മകനായി 1925 സെപ്റ്റംബർ 16നായിരുന്നു ജനനം. ചെറിയഴീക്കൽ, കോവിൽത്തോട്ടം, ശങ്കരമംഗലം, കൊല്ലം സെന്റ് അലോഷ്യസ് സ്‌കൂളുകളിലായിരുന്നു വിദ്യാഭ്യാസം. 1939ൽ കൊല്ലം സെന്റ് റഫേൽ സെമിനാരിയിൽ വൈദിക വിദ്യാർത്ഥിയായി ചേർന്നു. 1949 മാർച്ച് 19ന് ജെറോം പിതാവിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു.
ന്യുമോണിയ ബാധിച്ച് കൊല്ലത്തെ ബൻസിഗർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെസിബിസി വൈസ് പ്രസിഡന്റായിരുന്നു. രൂപത അധ്യക്ഷനെന്ന നിലയിൽ കൊല്ലം രൂപതയുടെ വളർച്ചയ്ക്കു മാത്രമല്ല, കൊല്ലം നഗരത്തിന്റെയും തീരദേശ മേഖലയുടെ സമഗ്രമായ പുരോഗതിക്ക് നിസ്തുലമായ സംഭാവന നൽകിയ വ്യക്തിത്വമായിരുന്നു ബിഷപ് ജോസഫ് ജി.ഫെർണാണ്ടസ്.
വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. പള്ളികളിൽ ക്രിസ്ത്യൻ കൂട്ടായ്മകൾക്കും കുടുംബ യൂണിറ്റുകൾക്കും രൂപം നൽകാൻ മുൻകൈയെടത്ത ബിഷപ് ജോസഫ് ഫെർണാണ്ടസ്, വത്തിക്കാന്റെ ആരോഗ്യപോഷണ സംഘടനയോടും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.