- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിലീവേഴ്സ് ചർച്ച് പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹാൻ മെത്രാപ്പൊലീത്ത അന്തരിച്ചു
തിരുവല്ല: അമേരിക്കയിലെ ഡാളസിലെ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കാമ്പസിന് സമീപമുള്ള റോഡിൽ വച്ച് വാഹനം ഇടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹാൻ അന്തരിച്ചു. അടിയന്തര ചികിത്സ നൽകിയെങ്കിലും രണ്ട് തവണ ഹൃദയാഘാതം ഉണ്ടായതോടെയാണ് യോഹാന്റെ മരണം. നേരത്തെ ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും ആന്തരിക രക്തസ്രാവം തടയാൻ കഴിഞ്ഞുവെന്നും സഭയുടെ പിആർഓ ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു. എന്നാൽ, ഹൃദയാഘാതമാണ ്അദ്ദേഹത്തിന്റെ ജീവനെടുത്തതെന്ന് സഭാ അധികൃതർ വ്യക്തമാക്കി.
തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നിന്ന് നാലു ദിവസം മുൻപാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. സഭയുടെ കാമ്പസിനുള്ളിലാണ് അദ്ദേഹം പതിവായി പ്രഭാത സവാരി നടത്തുന്നത്. ഇന്നലെ മാത്രം അദ്ദേഹം കാമ്പസിന് വെളിയിലെ റോഡിലൂടെ നടക്കാനിറങ്ങിയപ്പോഴാണ് അപകടം. അമേരിക്കൻ പ്രാദേശിക സമയം 6.45 നാണ് അപകടം നടന്നത്. ഡാളസിലെ മെത്താഡ്‌സ് ആശുപത്രിയിൽ ;്രപവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ടെക്സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയിൽ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാൽ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിന് പുറത്തേക്കാണ് പോയത്. അജ്ഞാത വാഹനാണ് ഇടിച്ചത്. നിരാലംബർക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന വ്യക്തിത്വമാണ് വിടവാങ്ങിയത്.
അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാന്റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാ വയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 1974 ൽ അമേരിക്കയിലെ ഡാലസ്സിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്നു. പാസ്റ്ററായി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതം. ഇതേമേഖലയിൽ സജീവമായിരുന്ന ജർമൻ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 1978 ൽ ഭാര്യയുമായി ചേർന്ന് തുടങ്ങിയ ഗോസ്പൽ ഫോർ ഏഷ്യ എന്ന സ്ഥാപനം ജീവിതത്തിൽ വഴിത്തിരിവായി. സംഘടന വളർന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കാൻ യോഹന്നാൻ തീരുമാനിച്ചു.
ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി 2003 ൽ ബീലീവേഴ്‌സ് ചർച്ച എന്ന സഭയ്ക്ക് രൂപം നൽകി. ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചെലവിൽ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയിൽ മെഡിക്കൽ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ദുരന്തമുഖങ്ങളിൽ കാരുണ്യ സ്പർശമായി. 2017 ൽ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച എന്ന്‌പേര് മാറുമ്പോൾ ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പൊലീത്ത സ്ഥാനം കെ പി യോഹന്നാനെ വിശ്വാസികൾ ഏൽപ്പിച്ചു.