- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂവേലിപ്പടിയിൽ പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരുടെ ജീവനെടുത്ത അപകടം ഉണ്ടാക്കിയത് ബ്ലൂ ഡാർട്ട് പാഴ്‌സൽ സർവീസ് കമ്പനിയുടെ വാഹനം; നിയന്ത്രണം വിട്ട വാഹനം കഞ്ഞിക്കടയിലേക്ക് ഇടിച്ചു കയറി; ഡ്രൈവർ ഉറങ്ങിപ്പോയത് അപകടത്തിന് ഇടയാക്കിയെന്ന് നിഗമനം
തൊടുപുഴ: തൊടുപുഴയ്ക്ക് സമീപം കൂവേലിപ്പടിയിൽ പിഞ്ചു കുഞ്ഞിന്റെയടക്കം മൂന്ന് പേരുടെ ജീവനെടുത്ത അപകടം ഉണ്ടാക്കിയത് ബ്ലൂ ഡാർട്ട് പാഴ്‌സൽ കമ്പനിയുടെ വാഹനം. പിഞ്ചു കുഞ്ഞടക്കം മൂന്ന് പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. പിതാവും മകളും മരിച്ചവരിൽ പെടുന്നു.
ഇന്ന് രാവിലെ 8.15 ഓടെ തൊടുപുഴ -മൂവാറ്റുപുഴ റോഡിലെ കൂവേലിപ്പടിയിലാണ് ദുരന്തം ഉണ്ടായത്. കൂവേലിപ്പടി ഇഞ്ചപ്ലാക്കൽ മേരി (65)കുഞ്ചലക്കാട്ട് പ്രജേഷ് പോൾ(36)മകൾ ഒന്നരവയസുള്ള അലാന എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടൻ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുവേലിപ്പടിയിൽ പിതാവ് പോൾ നടത്തിവന്നിരുന്ന കഞ്ഞിക്കടയിലേക്കാണ് നിയന്ത്രണം വിട്ട വാഹനം പാഞ്ഞു കയറിയത്. കടയിൽ ഉണടായിരുന്ന പ്രജേഷിനും മകൾക്കും ജിവൻ നഷ്ടമായി. മേരി കൂലിപ്പണിക്കാരിയാണ്. കരിമണ്ണൂർ സ്വദേശി എൽദോസാണ് അപകടം സൃഷ്ടിച്ച എയ്സ് ഓടിച്ചിരുന്നത്.
പുലർച്ചെ 3-ന് എറണാകുളത്ത് പോയി പാഴ്സലും കയറ്റി വരും വഴി വാഹനം പാതയോരത്തുകൂടി നടന്നുനീങ്ങുകയായിരുന്ന 3 പേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം ദുരന്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം. വാഴക്കുളം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചുവരുന്നു.
മറുനാടന് മലയാളി ലേഖകന്.