- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാത്തിമയെ കാത്തിരുന്ന കല്യാണവീട്ടിലേക്ക് എത്തിയത് മരണവാർത്ത ; ഒപ്പനത്താളവും കളിചിരിയും നിറയേണ്ട വീട്ടിൽ ഉയരുന്നത് കൂട്ടക്കരച്ചിൽ മാത്രം; കൂടപ്പിറപ്പിനെ നഷ്ടമായ വേദനയിൽ വിങ്ങി കല്യാണപ്പെണ്ണ്; പഴയങ്ങാടി വാഹനാപകടത്തിൽ മരിച്ച ഫാത്തിമയ്ക്ക് വിട നൽകി ജന്മനാട്
കണ്ണൂർ : സഹോദരിയുടെ നിക്കാഹ് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഫാത്തിമ.അവസാനഘട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി നി്ക്കാഹിന്റെ തിരക്കിലേക്ക് മാറാൻ നിമിഷങ്ങൾ മാത്രം.ഒപ്പനത്താളത്തിനും കളിചിരിക്കും കാതോർത്ത ആ വീട്ടിലേക്ക് പക്ഷെ എത്തിയത് ഒരു മരണവാർത്തയായിരുന്നു.അതും കല്യാണപ്പെണ്ണിന്റെ സ്വന്തം സഹോദരിയുടെത്.
പഴയങ്ങാടിയിൽ ഇന്നലെ വൈകുന്നേരത്തോടെ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചിരുന്നു.സ്‌കൂട്ടറിലും കാറിലും യാത്ര ചെയ്തിരുന്ന ഓരോരോ ആളുകൾ വീതമാണ് മരണപ്പെട്ടത്.കാറിൽ യാത്ര ചെയ്തിരുന്ന 24 കാരിയായ ഫാത്തിമയും സ്‌കൂട്ടറിൽ പിൻസീറ്റ് യാത്ര ചെയ്യുകയായിരുന്നു 47 കാരയായ വീണയുമായിരുന്നു അതിദാരുണമായി കഴിഞ്ഞദിവസം മരിച്ചത്.
ഫാത്തിമയെ കാത്തിരുന്നത് ഒരു കല്യാണ വീടായിരുന്നു.ഇവിടെ വൈകുന്നേരത്തോടെ എത്തിയത് ഫാത്തിമയുടെ മരണവാർത്തയായിരുന്നു.അപ്രതീക്ഷിതമായ മരണ വാർത്തയിൽ ആ വീടാകെ തകർന്നിരിക്കുകയാണ്.നാളെ ഫാത്തിമയുടെ
സഹോദരിയുടെ കല്യാണമായിരുന്നു.ഈ ആഘോഷങ്ങൾക്ക് തയ്യാറെടുക്കവേയാണ് കുടുംബത്തെത്തേടി ദുരന്തമെത്തിയത്.
കല്യാണ വീടിന് ഏതാനും കിലോമീറ്ററുകൾക്ക് മാത്രം അകലെ വച്ചായിരുന്നു ഫാത്തിമയുടെ ജീവൻ പൊലിഞ്ഞത്.പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ സമീപം ആയിരുന്നു ഫാത്തിമയുടെ വീട്.തൊട്ടടുത്തുള്ള പഴയങ്ങാടി പഴയ പാലത്തിനടുത്തായിരുന്നു കഴിഞ്ഞദിവസം അപകടം നടന്നത്.
ഇരിക്കൂർ സ്വദേശിയായ ദാഹുൽ ഫലാഹിൽ എൻ ഖാദറിന്റെ മകൻ സി സി സഹീറും ആയാണ് നാളെ കല്യാണം നടക്കാനിരുന്നത്. ഇരു വീടുകളിലും കല്യാണത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായിരുന്നു.പന്തലുകളും മറ്റു സജ്ജീകരണങ്ങളും പൂർത്തിയായി. വിവാഹ ആഭരണങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെ എടുത്ത് നിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഫാത്തിമയുടെ ജീവൻ അപ്രതീക്ഷിതമായി എത്തിയ അപകടം കവർന്നത്. അപകടത്തെ തുടർന്ന് വീട്ടുകാർ ഉൾപ്പെടെയുള്ളവർ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ്.
അപ്രതീക്ഷിതമായി എത്തിയ മരണവാർത്തയറിഞ്ഞ് കല്യാണ വീട് കരച്ചലിന്റെ ബഹളമായിരുന്നു. ഫാത്തിമയുടെ മരണത്തെ തുടർന്ന് വിവാഹ ആഘോഷം വിവാഹവും മാറ്റിയിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് ഫാത്തിമയും കുടുംബവും സഞ്ചരിച്ച കാർ കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം ചെറുകുന്ന് ഭാഗത്തേക്ക് പോവുകയായിരുന്നു സ്‌കൂട്ടറിൽ തട്ടി പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.