- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തലേന്ന് മൈലാഞ്ചിക്കല്യാണത്തിന് ഫോട്ടോയെടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണ് മരിച്ചു; വധുവിന്റെ മരണ വിവരം അറിയാതെ വിവാഹച്ചടങ്ങിനു വന്നുകൊണ്ടിരിക്കുന്ന ബന്ധുക്കൾ വധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് സാക്ഷിയായി; ഹൃദയഭേദകമായ കാഴ്ച്ച പാതായ്ക്കര സ്‌കൂൾ പടിയിൽ
മലപ്പുറം: വിവാഹത്തലേന്ന് മൈലാഞ്ചിക്കല്യാണത്തിന് ഫോട്ടോയെടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം പാതായ്ക്കര സ്‌കൂൾ പടിയിലാണ് സംഭവം. ഇന്ന് വിവാഹം നടക്കാനിരിക്കെ ഇന്നലെ വൈകിട്ടു വീട്ടിൽവെച്ചു നടന്ന മൈലാഞ്ചിക്കല്യാണത്തിന് ഫോട്ടോയെടുക്കുന്നതിനിടെയാണ് 19കാരിയായ വധു കുഴഞ്ഞു വീണത്.
പാതായ്ക്കര സ്‌കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്. മൂർക്കാനാട് സ്വദേശിയുമായാണ് വിവാഹം ഇന്നു നടക്കാനിരുന്നത്. വെള്ളിയാഴ്ച രാത്രി 7നാണ് സംഭവം. മൃതദേഹം പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രി മോർച്ചറിയിലേക്കുമാറ്റി.
വിവാഹാഘോഷത്തിന്റെ ഭാഗമായി ബന്ധക്കളും അയൽവാസികളും ഉൾപ്പെടെ വീട്ടിലെത്തിയിരുന്നു. രാത്രി ഭക്ഷണവും വീട്ടിലുണ്ടായിരുന്നു. ഇതിനിടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഫാത്തിമ ബത്തൂൽ ഫോട്ടോയെടുക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ എല്ലാവരും ചേർന്നു വീടിനടത്തുതന്നെയെന്ന ഇ.എം.എസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രാത്രി വധു കുഴഞ്ഞു വീണതോടെ എന്താണു സംഭവിച്ചതെന്നുപോലും വീട്ടുകാർക്കു മനസ്സിലാക്കാനായിരുന്നില്ല. വിവാഹ ദിവസം വധുവിന്റെ മരണ വിവരം അറിയാതെ പല ബന്ധുക്കളും വിവാഹത്തിനായി വന്നുകൊണ്ടിരിക്കുന്നത് ഹൃദയഭേദകമായ കാഴ്‌ച്ചയാണു ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.
പെരിന്തൽമണ്ണ പ്രൊബേഷൻ എസ്‌ഐ. തുളസിയുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിയ ഇൻക്വസ്റ്റ് നടപടികൾപൂർത്തിയാക്കിയത് ഫവാസാണ് ഫാത്തിമ ബത്തൂലിന്റെ സഹോദരൻ. നിയമ നടപടികൾക്കുശേഷം വൈകിട്ടു പാതായ്ക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം മറവ് ചെയ്യും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്