- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാത്തിമ തസ്കിയയുടെ വിയോഗത്തിൽ കണ്ണീരോടെ സഹപാഠികളും സുഹൃത്തുക്കളും
മഞ്ചേരി: കൽപറ്റയിൽ സ്‌കൂട്ടർ അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിന്റെ ഞെട്ടലിൽ കോഴിക്കോട് മെഡിക്കൽ കേളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും. സ്‌കൂട്ടർ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ മൂന്നാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി ഫാത്തിമ തസ്‌കിയ(24)യുടെ മരിച്ചത്. ഈ വേർപാടിന്റെ നൊമ്പരത്തിലാണ് സഹപാഠികളുടെ സുഹൃത്തുക്കളും അടക്കമുള്ളവർ.
എം.ബി.ബി.എസ് പ്രവേശനം നേടി ആയിരക്കണക്കിന് കുട്ടികൾക്ക് ഉന്നതപഠനത്തിന് പ്രേരണ നൽകിയ വ്യക്തി കൂടിയായിരുന്നു തക്‌സിയ. ഡോക്ടറാകണം എന്ന ആഗ്രഹത്തിലേക്ക് ഇവർ എത്തിത് ജീവിതത്തിലെ സാഹചര്യം തന്നെയായിരുന്നു. അസുഖബാധിതയായി ഗുരുതരാവസ്ഥയിൽ വെന്റിലറ്റേറിലായ ഉമ്മയ്ക്ക് ജീവിതത്തിലേക്കുള്ള വഴി തുറന്ന മിംസ് ആശുപത്രിയിലെ ഡോ. ഗീതയുടെ ഇടപെടലാണ് മെഡിക്കൽ രംഗം തെരഞ്ഞെടുക്കാൻ തനിക്ക് പ്രേരണയായതെന്ന് തസ്‌കിയ പറഞ്ഞിരുന്നു. അന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു തസ്‌കിയ.
പ്ലസ്ടു കഴിഞ്ഞ് 20-21ൽ കൊയിലാണ്ടിയിലെ ഡോ. ജേപീസ് ക്ലാസസിലായിരുന്നു എൻട്രൻസിന് പരിശീലനം. അതിനിടെ കോവിഡ് ബാധിക്കുകയും അപകടം സംഭവിക്കുകയും ഒക്കെ ചെയ്‌തെങ്കിലും നിശ്ചയ ദാർഢ്യം കൈവിടാതെ പഠനം തുടരുകയും ആഗ്രഹിച്ചതുപോലെ കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിക്കുകയും ചെയ്തു.
പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും മികവുതെളിയിച്ച്, നിരവധി കുട്ടികൾക്ക് പ്രതിസന്ധിയെ മറികടക്കാൻ പ്രേരണയേകിയ തസ്‌കിയയെ അകാലത്തിൽ മരണം കവർന്നെടുക്കുകയായിരുന്നു. ഇന്നലെ കൽപറ്റയിൽ നടന്ന മെഡിക്കൽ ഹെൽത്ത് ക്ലബ്ബ് മീറ്റിങ്ങിൽ പങ്കെടുത്ത് കൂട്ടുകാരിക്കൊപ്പം തിരിച്ചവരുന്നതിനിടെ സ്‌കൂട്ടർ മറിഞ്ഞാണ് ദാരുണാപകടം സംഭവിച്ചത്. പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോവുന്ന റോഡിലെ വളവിൽ ഇവർ സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ച രാവിലെ മഞ്ചേരി സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുൻ ചെയർമാൻ മഞ്ചേരി പാലക്കുളം ഒ.എം.എ സലാം - ബുഷ്‌റ പുതുപറമ്പിൽ ദമ്പതികളുടെ മകളാണ് ഫാത്തിമ തസ്‌കിയ. മുക്താർ അഹമദ് യാസീൻ, മുഷ്താഖ് അഹമദ് യാസിർ, തബ്ശിറ എന്നിവർ സഹോദരങ്ങളാണ്.