കവൻട്രി: മൂന്നു വർഷം മുൻപ് സ്ഥിരം വാർത്താ തലക്കെട്ട് ആയിരുന്ന കോവിഡ് മരണം തികച്ചും അപ്രതീക്ഷിതമായി ഒരിക്കൽ കൂടി യുകെ മലയാളികളെ തേടി എത്തിയിരിക്കുന്നു. പ്രമുഖ വ്യവസായി എച് ഹനീഫ് അന്തരിച്ചു.

ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിന് കോവിഡ് യുകെയിൽ വീണ്ടും ആഞ്ഞടിക്കുകയാണ് എന്ന് ബ്രിട്ടീഷ് മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. നൂറുകണക്കിന് യുകെ മലയാളികൾ ഓണാഘോഷം അടക്കമുള്ള പരിപാടികളിൽ പങ്കെടുത്ത ശേഷം കോവിഡ് ബാധിതരായെങ്കിലും ആരും തന്നെ ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയിരുന്നില്ല. എന്നാൽ ശൈത്യം കടുത്തതോടെ ഏവരും ഒരിക്കൽ കൂടി കോവിഡിനെ ഭയക്കണം എന്നോർമ്മപ്പെടുത്തിയാണ് ഇപ്പോൾ ലണ്ടനിലെ ഇൽഫോർഡിൽ താമസിക്കുന്ന ഹനീഫ് ഷിബു എന്ന എച് ഷിബുവിന്റെ മരണം സംഭവിച്ചിരിക്കുന്നത്.

ഷാ-ഷിബ് ബിസിനസ് ഗ്രൂപ് എന്ന പേരിൽ ഇന്ത്യയിലും വിദേശത്തും വേര് പിടിച്ച വൻ സാമ്രാജ്യത്തിന്റെ നേടും തൂൺ ആണ് ഇപ്പോൾ ഓർമ്മയിലേക്ക് മാഞ്ഞിരിക്കുന്നത്.