- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിൽ മലയാളി ദമ്പതികളുടെ മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; പാലാ രാമപുരം സ്വദേശികളുടെ മകന്റെ മരണം കമഴ്ന്ന് വീഴാൻ ശ്രമിക്കുന്നതിനിടെ ശ്വാസം മുട്ടി; പിഞ്ചു കുഞ്ഞിന്റെ അപ്രതീക്ഷിത വേർപാട് വിശ്വസിക്കാനാവാതെ മലയാളി സമൂഹം
ലണ്ടൻ:യുകെ മലയാളികളായ ജോജിയുടെയും സിനിയുടെയും മകൻ രണ്ട് വയസുള്ള ജോനാഥൻ ജോജിയുടെ വേർപാടിന്റെ വേദന മായും മുമ്പേ യുകെ മലയാളികളെ തേടി മറ്റൊരു മരണവാർത്ത കൂടിയെത്തി. പാല രാമപുരം സ്വദേശികളായ ദമ്പതികളുടെ മൂന്നരമാസം പ്രായമുള്ള ആൺ കുഞ്ഞാണ് അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയ്ക്കായിരുന്നു സംഭവം.മൂന്നരമാസം പ്രായമുള്ള ജെയ്ഡനാണ് മരണപ്പെട്ടത്. കിടക്കയിൽ കിടന്ന് കമിഴാൻ ശ്രമിക്കുന്നതിനിടയിൽ മുഖം അമർന്നു ശ്വാസം മുട്ടി മരണപ്പെട്ടതാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
മാഞ്ചസ്റ്റർ റോച്ചഡേലിൽ താമസിക്കുന്ന പാലാ സ്വദേശികളായ ജിബിൻ ജിനു ദമ്പതികളുടെ മകൻ ആണ് ജെയ്ഡൻ. പ്രസവത്തിനായി നാട്ടിൽ പോയ ദമ്പതികൾ തിരികെ യുകെയിൽ എത്തിയിട്ട് ഏതാനും ആഴ്ചകൾ പിന്നിടുന്നതേയുള്ളൂ. അപകട വാർത്ത അറിയിച്ചതിനു പിന്നാലെ ആംബുലൻസ് ജീവനക്കാർ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.റോയൽ വേൾഡ് ഹാം ആശുപത്രി നഴ്സ് ആണ്് ജിനു. ജിനു ജിബിൻ ദമ്പതികൾക്ക് മൂത്ത രണ്ട് പെൺമക്കൾ കൂടി ഉണ്ട്.
മറുനാടന് ഡെസ്ക്