- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിച്ചകാലമത്രയും എല്ലാവർക്കും സ്‌നേഹത്തിന്റെ വിരുന്ന് നൽകി എന്റെ അമ്മ യാത്രയായി; കുറച്ച് കാലങ്ങളായി മനസ്സിൽ ഉണ്ടായിരുന്ന ഭയം സത്യമായി; ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് എന്റെ അമ്മച്ചിയുടെ തണലിലാണ്; മാതാവിന്റെ വിയോഗത്തെ കുറിച്ച് ജോൺ ബ്രിട്ടാസ്
കണ്ണൂർ: രാജ്യസഭാ എംപിയും മാധ്യമ പ്രവർത്തകനുമായ ജോൺ ബ്രിട്ടാസിന്റെ മാതാവ് അന്നമ്മ പുലിക്കുരുമ്പ (95) അന്തരിച്ചത് ഇന്ന് പുലർച്ചെയാണ്. തന്റെ മാതാവിനെ അനുസ്മരിച്ചു കൊണ്ട് ബ്രിട്ടാസ് ഫേസ്‌ബുക്കിൽ കുറിച്ചത് വൈകാരികമായാണ്. ജീവിച്ചകാലമത്രയും എല്ലാവർക്കും സ്‌നേഹത്തിന്റെ വിരുന്ന് നൽകി എന്റെ അമ്മ യാത്രയായെന്ന് ജോൺ ബ്രിട്ടാസ് എംപി. കുറച്ച് കാലങ്ങളായി മനസ്സിൽ ഉണ്ടായിരുന്ന ഒരു ഭയം സത്യമായെന്നും മാതാവിന്റെ വിയോഗത്തെ കുറിച്ച് ബ്രിട്ടാസ് ഫേസ് ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണ രൂപം:
ജീവിച്ചകാലമത്രയും എല്ലാവർക്കും സ്‌നേഹത്തിന്റെ വിരുന്ന് നൽകി എന്റെ അമ്മ യാത്രയായി. കുറച്ച് കാലങ്ങളായി മനസ്സിൽ ഉണ്ടായിരുന്ന ഒരു ഭയം സത്യമായി. ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ എന്റെ അമ്മച്ചി പകർന്ന സ്‌നേഹത്തിന്റെയും കരുതലിന്റെയും കരുത്തിന്റെയും അധ്വാനത്തിന്റെയും തണലിലാണ്. അമ്മച്ചി നൽകിയതൊന്നും ഇല്ലാതാകുന്നില്ല.പക്ഷെ ഇനി അമ്മച്ചി ഞങ്ങളുടെ കൂടെ ഇല്ല.
അന്നമ്മുയടെ സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പുലിക്കുരുമ്പയിൽ സെന്റ് അഗസ്റ്റ്യൻസ് പള്ളിയിലാണ്. നെയ്‌ശേരി പടിഞ്ഞാറയിൽ (തോട്ടത്തിൽമ്യാലിൻ ) കുടുംബാംഗമാണ്. പരേതനായ പൈലിയുടെ (പാപ്പച്ചൻ) ഭാര്യയാണ്.
മക്കൾ: സണ്ണി, റീത്ത, എ.പി.സെബാസ്റ്റ്യൻ (മുൻ മെമ്പർ നടുവിൽ ഗ്രാമപഞ്ചായത്ത്) റെജി, മാത്യു, ജോൺ ബ്രിട്ടാസ് (രാജ്യസഭാ എംപി) ജിമ്മി. മരുമക്കൾ: ലിസി നമ്പ്യാപറമ്പിൽ (എരുവാട്ടി ), ജോസ് ചരമേൽ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂർ), ജോണി വടക്കേക്കുറ്റ് (ചെമ്പൻതൊട്ടി), മിനി ചൂരക്കുന്നേൽ (പരപ്പ), ഷീബ ആളൂർ കോക്കൻ (തൃശൂർ), ധന്യ അമ്പലത്തിങ്കൽ (പെരുമ്പടവ്).