- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരനൂറ്റാണ്ട് മലയാള സിനിമയിൽ സജീവ സാന്നിധ്യമായ വ്യക്തി; വിടവാങ്ങിയത് പഞ്ചാബി ഹൗസും സൂപ്പർമാനും ചകോരവുമടക്കം സൂപ്പർഹിറ്റ് സിനിമകളുടെ എഡിറ്റർ: കെ.പി ഹരിഹര പുത്രന് ആദരാഞ്ജലികളുമായി സിനിമാലോകം
തിരുവനന്തപുരം: അന്തരിച്ച മലയാള സിനിമയിലെ പ്രശസ്ത എഡിറ്റർ കെ.പി ഹരിഹരപുത്രന് (79) ആദരാഞ്ജലികളർപ്പിച്ച് സിനിമാ ലോകം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്‌ക്കാരം രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.
അരനൂറ്റാണ്ടായി മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്ന ഹരിഹരപുത്രൻ സിനിമാ പ്രവർത്തകർക്ക് പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ മധുപാൽ അടക്കമുള്ള സഹപ്രവർത്തകർ അനുശോചനം അറിയിച്ചു.മലയാള ചലച്ചിത്രരംഗത്ത് അസിസ്റ്റന്റ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ, എഡിറ്റർ എന്നീ നിലകളിലും ഹരിഹരപുത്രൻ പ്രവർത്തിച്ചിട്ടുണ്ട്. 1971ൽ 'വിലയ്ക്കുവാങ്ങിയ വീണ'യിലൂടെ അസിസ്റ്റന്റ് എഡിറ്ററായ അദ്ദേഹം അതേവർഷം വിത്തുകൾ എന്ന ചിത്രത്തിലൂടെ കെ ശങ്കുണ്ണിയുടെ അസോസിയേറ്റ് എഡിറ്റർ ആയി.
'പ്രിയപ്പെട്ട ഹരിഹരപുത്രൻ സാറിന് ആദരാഞ്ജലികൾ. മലയാളത്തിൽ പ്രശസ്തമായ ഒരുപാട് ചിതങ്ങളുടെ ഫിലിം എഡിറ്റർ ആയിരുന്ന പുത്രൻ സാറിന്റെ ദേഹവിയോഗതത്തിൽ പ്രാർത്ഥനയോടെ'- മധുപാൽ കുറിച്ചു.
1979 ൽ പുറത്തിറങ്ങിയ കള്ളിയങ്കാട്ട് നീലിയാണ് സ്വതന്ത്ര എഡിറ്ററായി ചെയ്ത ആദ്യ ചിത്രം. തുടർന്ന് ശേഷക്രിയ, ഏപ്രിൽ 18, സുഖമോ ദേവി, വിവാഹിതരേ ഇതിലേ, സർവകലാശാല, നഗരത്തിൽ ചെന്ന് രാപ്പാർക്കാം, തലമുറ, ചകോരം, അനിയൻ ബാവ ചേട്ടൻ ബാവ, ദ കാർ, സൂപ്പർമാൻ, പഞ്ചാബി ഹൗസ്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, പാണ്ടിപ്പട, തൊമ്മനും മക്കളും, മായാവി, വടക്കുംനാഥൻ, ചതിക്കാത്ത ചന്തു ചോക്ലേറ്റ് തുടങ്ങി ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്നു. സോഹൻ ലാൽ സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവിയാണ് അവസാന ചിത്രം.
മറുനാടന് മലയാളി ബ്യൂറോ