- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിമ്പാടം സത്യനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: മുൻ വോളിബോൾ താരം കരിമ്പാടം സത്യനെ പറവൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പാടം കുന്നുകാട്ടിൽ കെകെ സത്യൻ (76) എന്നാണ് യഥാർഥ പേര്. ഉയരക്കുറവുണ്ടായിട്ടും ബുദ്ധികൊണ്ടു അതു മറികടന്നു വിസ്മയ സ്മാഷുകൾ ഒരുകാലത്ത് പറത്തിയ താരമായിരുന്നു സത്യൻ. അഞ്ചടി ഏഴിഞ്ച് മാത്രമായിരുന്നു സത്യന്റെ ഉയരം. വീട്ടിൽ നിന്നു ദുർഗന്ധം വമിച്ചപ്പോഴാണ് സമീപവാസികൾ അറിഞ്ഞത്. മൃത?ദേഹത്തിനു അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.
1970 മുതൽ 1980 വരെ ഇന്ത്യൻ ആർമിയിൽ സേവനം ചെയ്ത സത്യൻ, ആർമി സപ്ലൈ കോറിനു മിന്നുന്ന വിജയങ്ങൾ സമ്മാനിച്ചു. കർണാടക കേന്ദ്രീകരിച്ചു നടന്നിരുന്ന കളികളിൽ സത്യന്റെ കട്ടിങ് സ്മാഷുകൾക്ക് ഒട്ടേറെ ആരാധകരുണ്ടായിരുന്നു. എച്ച്എംടി, പ്രീമിയർ ടയേഴ്‌സ്, സർവീസസ് തുടങ്ങിയ ടീമുകൾക്ക് അതിഥി താരമായും കളിച്ചിട്ടുണ്ട്. ഉയരക്കാരായ ദേശീയ, അന്തർദേശീയ താരങ്ങൾക്കു തടുക്കാൻ കഴിയുന്നതിലും വേഗത്തിലായിരുന്നു അഞ്ചടി ഏഴിഞ്ചു മാത്രം ഉയരമുള്ള സത്യന്റെ സ്മാഷുകൾ. കരിമ്പാടം സ്‌പോർട്ടിങ് സ്റ്റാർ ക്ലബ്ബിലൂടെയാണു സത്യൻ താരമായി മാറിയത്.
കുറച്ചു കാലമായി ദാരിദ്ര്യത്തിലായിരുന്നു സത്യന്റെ ജീവിതം. സൈന്യത്തിൽ നിന്നു വിടുതൽ വാങ്ങി പോന്നതിനാൽ പെൻഷൻ ലഭിച്ചില്ല. മറ്റു വരുമാനവും ഇല്ലായിരുന്നു. പ്രളയത്തിൽ സത്യന്റെ വീട് തകർന്നിരുന്നു. പിന്നീട് വോളിബോൾ പ്രേമികളും താരങ്ങളും പരിശീലകരും ചേർന്നു രൂപീകരിച്ച കൂട്ടായ്മ സത്യനു വീടു നിർമ്മിച്ചു നൽകിയെങ്കിലും ദുരിതം മാറിയില്ല.
മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്നു 3നു തോന്ന്യകാവ് ശ്മശാനത്തിൽ സംസ്‌കരിക്കും. ഭാര്യ: പരേതയായ സുമം. മകൾ: ലിബി.