- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കാലത്ത് നടുവണ്ണൂരിലെ സിപിഎമ്മില്‍ മാധവേട്ടന്; ടിപിയെ കൊന്നതോടെ പാര്‍ട്ടി വിട്ടു; കെകെ രമയുടെ അച്ഛന് അന്തരിച്ചു; കെകെ മാധവന് ഇനി ഓര്‍മ്മ
നടുവണ്ണൂര്‍ : നടുവണ്ണൂരിലെ മുന്‍ സിപിഎം നേതാവും കെ കെ രമ എം എല്‍ എയുടെ പിതാവുമായ കണ്ണച്ചികണ്ടി കെ കെ മാധവന് (87) ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചു. ചൊവ്വ പുലര്‍ച്ചെ 4 മണിക്ക് വീട്ടിലായിരുന്നു അന്ത്യം. നടുവണ്ണൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ബാലുശേരി ഏരിയാസെക്രട്ടറിയായും ജില്ലാ കൗണ്‍സില്‍ അംഗമായും, ദേശാഭിമാനി ഏരിയാ ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ദാക്ഷായണി.
ഒരു കാലത്ത് നടുവത്തൂരിലെ സിപിഎമ്മില്‍ മാധവേട്ടനായിരുന്നു. രമയുടെ ഭര്‍ത്താവ് ടി പി ചന്ദ്രശേഖരന് കൊല്ലപ്പെട്ടതിന് ശേഷം മാധവന് പാര്‍ട്ടി വിട്ടു. മകള്‍ രമയ്ക്കൊപ്പം ടിപിയെ കൊന്നവര്‍ക്ക് ശിക്ഷ വാങ്ങി നല്കാന് കൂടെ നിന്നു. രമയെ കൂടാതെ പ്രേമ, തങ്കം, സുരേഷ് (എല്‍.ഐ.സി ഏജന്റ് പേരാമ്പ്ര) എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ജ്യോതിബാബു കോഴിക്കോട് (എന്‍ടിപിസി റിട്ട), സുധാകരന് മൂടാടി (റിട്ട (ഖാദി ബോര്‍ഡ്)
പരേതനായ ടി പി ചന്ദ്രശേഖരന് (ഒഞ്ചിയം), നിമിഷ ചാലിക്കര ( വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കോഴിക്കോട് ) സഹോദരങ്ങള്‍:കെ കെ കുഞ്ഞികൃഷ്ണന്, കെ കെ ഗംഗാധരന് (റിട്ട.ഐ.സി.ഡി. എസ് ) കെ.കെ ബാലന് (റിട്ട.കേരളാ ബാങ്ക്). ശവസംസ്കാരം വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.