കോട്ടയം: മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. 62 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

മിമിക്രി രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള കലാകാരനാണ് കോട്ടയം സോമരാജ്. ടെലിവിഷൻ, സ്റ്റേജ് പരിപാടികളുടെ തിരക്കഥാകൃത്തായി ദീർഘകാലങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്.

കരുമാടി രാജേന്ദ്രൻ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിട്ടുണ്ട്. അഞ്ചര കല്യാണം, കണ്ണകി, ഫാന്റം, ബാംബൂ ബോയ്സ്, ഇലകൾ പച്ച പൂക്കൾ മഞ്ഞ, ചാക്കോ രണ്ടാമൻ, ആനന്ദ ഭൈരവി, അണ്ണൻ തമ്പി, കിങ് ലയർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.