- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരനിരകളാടും, മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ തുടങ്ങി ഹിറ്റുകൾ; കുട്ടികളുടെ ചിത്രത്തിന് തിരക്കഥയെഴുതി സിനിമാ ലോകത്തേക്ക് എത്തിയെങ്കിലും വരവറിയിച്ചത് കിളിച്ചുണ്ടൻ മാമ്പഴത്തിലെ ഒന്നാം കിളി പൊന്നാം കിളി എന്ന പാട്ടിലൂടെ; ബീയാർ പ്രസാദ് അന്തരിച്ചു
തിരുവനന്തപുരം:കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദ് അന്തരിച്ചു.61 വയസായിരുന്നു. മസ്തിഷാകാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്.ഒരു നോവലെഴുത്തിന്റെ അവസാനഘട്ടത്തിലായിരുന്നു അദ്ദേഹം.ചന്ദ്രോത്സവം എന്ന നോവൽ ശ്രദ്ധ നേടിയിരുന്നു.
1993ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധാനകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. 2003-ൽ കിളിച്ചുണ്ടൻ മാമ്പഴമെന്ന മോഹൻലാൽ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയിൽ ശ്രദ്ധേയനായി. 'ഒന്നാംകിളി പൊന്നാൺകിളി...', അതേ ചിത്രത്തിലെ തന്നെ കസവിന്റെ തട്ടമിട്ട് എന്നീ ഗാനങ്ങൾ അദ്ദേഹത്തിലെ പ്രതിഭയെ അടയാളപ്പെടുത്തുന്നതായി.
ജലോത്സവത്തിലെ കേരനിരകളാടും ഒരുഹരിത ചാരുതീരം...', വെട്ടത്തിലെ മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി...' തുടങ്ങി ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.അറുപതോളം സിനിമകളിൽ പാട്ടെഴുതിയതിൽ നല്ലൊരു ശതമാനവും സൂപ്പർ ഹിറ്റാക്കാനും അദ്ദേഹത്തിന് സാധിച്ചു.
ഗാനരചയ്താവിന് പുറമെ നാടകകൃത്ത്, പ്രസംഗകൻ, ടിവി അവതാരകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.രണ്ടുവർഷംമുമ്പ് വൃക്കമാറ്റിവെച്ചതിനെത്തുടർന്ന് വിശ്രമത്തിലായിരുന്നു. കുറച്ചുനാളുകൾക്ക് മുൻപ് ചാനൽ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോൾ ദേഹാസ്വസ്ഥ്യമുണ്ടായി. തുടർന്ന് നടത്തിയ പരിശോധനയിൽ മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചു.
ഇരുവട്ടം മണവാട്ടി, സർക്കാർ ദാദ, ബംഗ്ലാവിൽ ഔദ, ലങ്ക, ഒരാൾ, ജയം, സീത കല്യാണം, കള്ളന്റെ മകൻ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. 2018 ൽ റിലീസ് ചെയ്ത ലാൽജോസ് ചിത്രം തട്ടിൻ പുറത്ത് അച്യുതന് വേണ്ടിയാണ് ഒടുവിൽ ഗാനരചന ചെയ്തത്.സനിതയാണ് ഭാര്യ.