- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്യജീവി ആക്രമണത്തിൽ രണ്ടു മരണം
കോഴിക്കോട്: കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഇന്ന് വന്യജീവി ആക്രമണത്തിൽ രണ്ട് ജീവനുകൾ പൊലിഞ്ഞു. കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് കർഷകനെ കുത്തിക്കൊന്നു. തൃശൂർ പെരിങ്ങൽക്കുത്തിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീയും കൊല്ലപ്പെട്ടു.
കക്കയത്ത് പാലാട്ടിയിൽ എബ്രഹാം എന്ന അവറാച്ചനാണ് (68) മരിച്ചത്. കശുവണ്ടി ശേഖരിക്കാൻ സ്വന്തം കൃഷിയിടത്തിൽ പോയ കർഷകനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കക്ഷത്തിൽ ആഴത്തിൽ കുത്തേറ്റ എബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ഉച്ചക്കുശേഷം മൂന്നോടെയാണ് കക്കയം ടൗണിൽ നിന്നു നാല് കിലോമീറ്റർ മാറി കക്കയം ഡാം സൈറ്റ് റോഡരികിലെ കൃഷിയടത്തിൽ വെച്ച് അവറാച്ചനെ കാട്ടുപോത്ത് ആക്രമിക്കുന്നത്.
ഗുരുതരമായി പരിക്കേറ്റ അവറാച്ചൻ മെഡിക്കൽ കോളജ് അശുപത്രിയിൽ എത്തുന്നതിനു മുമ്പേ മരിച്ചതായാണ് വിവരം. കക്കയത്ത് നേരത്തെയും നിരവധി തവണ കാട്ടുപോത്ത് ആക്രമണം ഉണ്ടായിട്ടുണ്ട്. ഒരു മാസം മുമ്പാണ് വിനോദ സഞ്ചാരത്തിനെത്തിയ എറണാകുളം സ്വദേശികളായ രണ്ടുപേരെ കാട്ടുപോത്ത് ആക്രമിച്ചത്.
കക്ഷത്തിൽ ആഴത്തിൽ കൊമ്പ് ഇറങ്ങിയാണ് അബ്രഹാമിന് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം.
വാച്ച്മരത്ത് കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെയാണ് വത്സയ്ക്കുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് 3.30-നായിരുന്നു സംഭവം. വാഴച്ചാലിനും പെരിങ്ങൽകുത്ത് അണക്കെട്ടിനും ഇടയിലായി വനത്തിനുള്ളിലുള്ള പ്രദേശത്താണ് വാച്ചുമരം കോളനി. വാച്ചുമരം കോളനി മൂപ്പനായ രാജനും ഭാര്യ വത്സയും കൂടി ആണ് കാടിനുള്ളിൽ വിഭവങ്ങൾ ശേഖരിക്കാനായി പോയത്. ഇതിനിടെയാണ് കാട്ടാന ഇവരെ ആക്രമിച്ചത്. വത്സയുടെ നെഞ്ചിലാണ് ആന ചവിട്ടയത്.
സ്വതവേ സ്വാധീന കുറവുള്ള മൂപ്പൻ അലറി വിളിച്ചെങ്കിലും കുറച്ചു കഴിഞ്ഞതിനുശേഷം ആണ് ആന അവിടെ നിന്നും പോയത്. ഇതിനുശേഷം കോളനിക്ക് സമീപമെത്തി ആളുകളെ കൂട്ടി വത്സയ്ക്കടുത്തെത്തുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ മരിച്ച ഇവരുടെ മൃതദേഹം താമസിയാതെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരും എന്നാണ് അറിയുന്നത്.