സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിക്ക് സമീപം കടുവയുടെ അക്രമത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് (36)ആണ് മരിച്ചത്. ശനിയാഴ്‌ച്ചയാണ് സംഭവം. യുവാവിന്റെ ശരീരഭാഗങ്ങൾ കടുവ ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പുല്ലുവെട്ടാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്.

ഉച്ചയോടെ പശുവിന് പുല്ലുവെട്ടാൻ പോയതായിരുന്നു പ്രജീഷ്. തിരിച്ചെത്താത്തിനെത്തുടർന്ന് സഹോദരൻ അന്വേഷിച്ച് പോയപ്പോഴാണ് വയലിൽ പാതി ഭക്ഷിച്ച നിലയിൽ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും 500 മീറ്റർ ദൂരത്തിനുള്ളിൽ വനപ്രദേശമാണ്. കടുവയുടെ ആക്രമണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം പ്രദേശത്ത് എത്തിയിയിട്ടുണ്ട്.

ഈ പ്രദേശത്ത് രണ്ട് മാസം മുമ്പ് കടുവശല്യം രുക്ഷമായിരുന്നു. എന്നാൽ, ഒരുജീവൻ കടുവാ ആക്രമമത്തിൽ നഷ്ടമാകുന്നത് ഇതാദ്യമായാണ്. പ്രജീഷിനെ കടുവ ആക്രമിച്ചു കൊന്നതിന്റെ നടുക്കം മറായിട്ടില്ല. കടുവയെ പിടികൂടാൻ നടപടി ഉണ്ടാകുമെന്നാണ് വനം മന്ത്രി ശശീന്ദ്രൻ അറിയിച്ചു. വനം വകുപ്പിന് കർശന നിര്‌ദേശം നല്കിടിട്ടുണ്ട്.

അടുത്തിടെ വാകേരിയിൽ വളർത്തുനായയെയും കൃഷിയിടങ്ങളിലെത്തുന്ന മറ്റു ജീവികളെയും കടിച്ചു കൊന്നു ജനവാസ കേന്ദ്രത്തിൽ വിലസുന്ന കടുവ വാകേരി, മൂടക്കൊല്ലി, കൂടല്ലൂർ വാലി എസ്റ്റേറ്റ്, കക്കടം ഭാഗങ്ങളിൽ ഭീഷണി ഉയർത്തിയിരുന്നു. ഏദൻവാലി എസ്റ്റേറ്റിലെ വളർത്തുനായയെ കടുവ പിടികൂടി കൊന്നിരുന്നു. കടുവ നായയെ കൊല്ലുന്ന ദൃശ്യം സിസിടിവികളിൽ പതിഞ്ഞിരുന്നു. നേരത്തെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ മത്സ്യവിൽപനയ്ക്ക് ബൈക്കിലെത്തിയ ആളുടെ മുൻപിലേക്കും ചാടിയുരുന്നു.

കടുവ ശല്യം ഒഴിവാക്കുന്നതിനുള്ള നടപടികളുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്ന മുന്നറിയിപ്പ് ജനങ്ങളും തൊഴിലാളികളും നൽകുന്നുണ്ട്. വാകേരി, കക്കടം, പഴുപ്പത്തൂർ, മന്ദംകൊല്ലി, ചൂരിമല പ്രദേശങ്ങളിലെല്ലാം ഇടവിട്ട ദിവസങ്ങളിൽ കടുവ എത്തിയിരുന്നു.