- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാങ്കുളം പുഴയിലെ വല്യാപാറക്കൂട്ടി ഭാഗത്ത് വെള്ളത്തിലിറങ്ങിയ മൂവരും മുങ്ങി മരിച്ചു; ഇവർക്കൊപ്പം പുഴയിൽ രണ്ടു കുട്ടികളെ ഓടിക്കൂടിയവർ രക്ഷപെടുത്തി; കാലടി മഞ്ഞപ്ര ജ്യോതിസ് സെന്റട്രൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഇന്ന് ജന്മനാട് അന്ത്യാഞ്ജലി അർപ്പിക്കും; സ്കൂളിൽ പൊതുദർശനം രാവിലെ
അടിമാലി; മാങ്കുളം പുഴയിൽ മുങ്ങിമരിച്ച കാലടി മഞ്ഞപ്ര ജ്യോതിസ് സെന്റട്രൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഇന്ന് ജന്മനാട് അന്ത്യാഞ്ജലി അർപ്പിക്കും. തുറവൂർ കൂരാൻ വീട്ടിൽ ബ്രെസി ചെറിയാന്റെ മകൻ റിച്ചാർഡ് ബ്രെസി ,കാലടി മാണിക്യമംഗലം മടുക്കാങ്കൽ പരേതനായ ഷിബുവിന്റെ മകൻ അർജ്ജുൻ ഷിബു,അയ്യംമ്പുഴ കൊല്ലാട്ടുകുടി ജോബിയുടെ മകൻ ജോയൽ എന്നിവരാണ് മരണപ്പെട്ടത്.
ഇന്നലെ ഉച്ചയോടെ മാങ്കുളം പുഴയിലെ വല്യാപാറക്കൂട്ടി ഭാഗത്ത് വെള്ളത്തിലിറങ്ങിയ മൂവരും മുങ്ങിമരിക്കുകയായിരുന്നു.ഇവർക്കൊപ്പം പുഴയിൽ ഇറങ്ങിയ രണ്ടുകുട്ടികളെ ഓടിക്കൂടിയവർ രക്ഷപെടുത്തുകയായിരുന്നു.മൂവരും 9-ാംക്ലാസ് വിദ്യാർത്ഥികളായിരുന്നു. ഉച്ചകഴിഞ്ഞ് 2.30 തോടടുത്തായിരുന്നു ദുരന്തം.ഉടൻ നാട്ടുകാർ കുട്ടികളെ കണ്ടെത്തി,അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊലീസ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ,ഇന്നലെ രാത്രി 7.30 തോടെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചിരുന്നു.9.30 തോടെ മൂന്ന് ആമ്പുലൻസുകളിലായി മൃതദ്ദേഹങ്ങൾ അങ്കമാലിയിലേയ്ക്ക് കൊണ്ടുപോയി.
്അങ്കമാലി എൽ എഫ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദ്ദേഹങ്ങൾ രാവിലെ 8.30 തോടെ കുട്ടികൾ പഠിച്ചിരുന്ന സ്‌കുളിൽ പൊതുദർശനത്തിന് വയ്ക്കും.ഒരു മണിക്കൂറിന് ശേഷം അന്ത്യകർമ്മങ്ങൾ ആരംഭിക്കും.
മറുനാടന് മലയാളി ലേഖകന്.