- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിലെത്തിയത് ബാലതാരമായി; സിനിമയോട് അഭിനിവേശം കൂടിയതോടെ ശ്രദ്ധകേന്ദ്രീകരിച്ചത് സംവിധാനനത്തിലും; കഴിവ് തെളിയിച്ച് നിരവധി ഹിറ്റുകളുടെ സഹസംവിധായകനായി; വിടവാങ്ങിയത് നാൻസി റാണി എന്ന സ്വപ്നം പൂർത്തിയാക്കാനാകാതെ; മനുജയിംസിന് ഇന്ന് നാട് വിട നൽകും
കൊച്ചി: ബാലതാരമായി സിനിമയിലെത്തി പതിയെ സംവിധാനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞ യുവ സംവിധായകൻ മനുജയിംസ്. 'ഐ ആം ക്യൂരിയസ്' എന്ന ചിത്രത്തിൽ 2004ൽ ബാലതാരമായി അഭിനയിച്ചാണ് മനുവിന്റെ സിനിമാ പ്രവേശനം.പിന്നെ വർഷങ്ങൾക്കു ശേഷം മലയാളം, കന്നഡ സിനിമകളിലും ഇംഗ്ലിഷ് സിനിമകളിലും സഹസംവിധായകനായി.പിന്നാലെ സ്വതന്ത്ര സംവിധായകനായി തന്റെ ആദ്യ ചിത്രം പൂർത്തിയാക്കി അത് പുറത്തിറങ്ങുന്നത് കാണാതെയാണ് മനു ജയിംസ് വിടവാങ്ങിയത്.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കിടയിലായിരുന്നു അന്ത്യം.ഒരു സിനിമാനടിയുടെ കഥയാണ് നാൻസി റാണി. സിനിമാനടിയാകുക എന്ന സ്വപ്നം കാത്ത് സൂക്ഷിക്കുന്ന പെൺകുട്ടിയാണ് നാൻസി റാണി. മമ്മൂട്ടിയുടെ ആരാധികയായ് മാറിയ പെൺകുട്ടിയാണ് നാൻസി റാണി.. ഒരു പാട് യാതനകൾ അവൾ ജീവിതത്തിൽ അനുഭവിക്കുന്നു. എന്നാൽ പ്രതിബന്ധങ്ങളെ മറികടന്ന് അവൾ സിനിമാനടിയാകുന്നതാണ് ഈ സിനിമ.നാൻസി റാണി എന്ന മുഴുനീള കഥാപാത്രമാണ് അഹാന കൃഷ്ണകുമാർ അവതരിപ്പിക്കുന്നത്.
അഹാന കൃഷ്ണയ്ക്ക് പുറമെ അർജുൻ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, ലെന, ലാൽ തുടങ്ങിയ വൻ താരനിര ഉൾപ്പെടുന്ന ചിത്രമായിരുന്നു നാൻസി റാണി.31കാരനായ മനു ജെയിംസ് മഞ്ഞപ്പിത്തം(ന്യൂമോണിയ) ബാധിച്ച് കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിസിരിക്കെയാണ് അന്ത്യം സംഭവിച്ചത്.കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്. നാടകപ്രവർത്തകനുമാണ്. വേൾഡ് മലയാളി കൗൺസിലിന്റെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.
കുറവിലങ്ങാട് ചിറത്തിടത്തിൽ ജെയിംസ് ജോസിന്റെയും, ഏറ്റുമാനൂർ പ്ലാത്തോട്ടത്തിൽ സിസിലി ജെയിംസിന്റെയും മകനാണ്. ഭാര്യ: കണ്ടനാട് പിട്ടാപ്പിള്ളിൽ നൈന. സഹോദരങ്ങൾ മിന്ന ജെയിംസ്, ഫിലിപ്പ് ജെയിംസ്. സഹോദരി ഭർത്താവ്: കരിമണ്ണൂർ കുറ്റിയാട്ട്മാലിൽ നവീൻ ജെയിംസ്.
സംസ്‌കാര ശുശ്രൂഷകൾ ഞായറാഴ്ച വൈകുന്നേരം 3മണിക്ക് കുറവിലങ്ങാട് വീട്ടിൽ വെച്ചും സംസ്‌കാരം മേജർ ആർക്കി എപ്പിക്‌സോപ്പൽ മാർത്തമറിയം ആർച്ച് ഡീക്കൻ ദേവാലയത്തിൽവെച്ചും നടക്കും.