- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെ ഗുവേരയുടെ മകൻ കാമിലോ ഗുവേര അന്തരിച്ചു; അന്ത്യം, ഹൃദയാഘാതത്തെ തുടർന്നെന്ന് റിപ്പോർട്ട്; ഏറെ വേദനയോടെയാണ് കാമിലോയ്ക്ക് വിടനൽകുന്നതെന്ന് ക്യൂബൻ പ്രസിഡന്റ്
കാരക്കാസ് (വെനിസ്വേല): വിപ്ലവ നായകൻ ഏണെസ്റ്റോ ചെ ഗുവേരയുടെ മൂത്ത മകൻ കാമിലോ ഗുവേര മാർച്ച് (60) അന്തരിച്ചു. കാരക്കാസിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിങ്കളാഴ്ച വെനസ്വേല സന്ദർശനത്തിനിടെ കാമിലോ ഗുവേര മാർച്ചിന് ഹൃദയാഘാതമുണ്ടാകുകയും മരണപ്പെടുകയുമായിരുന്നെന്ന് വാർത്താ ഏജൻസിയായ പ്രെൻസാ ലാറ്റിന റിപ്പോർട്ട് ചെയ്തു.
ചെഗുവേരയുടെ ആശയങ്ങളും പ്രവർത്തനങ്ങളും പ്രചരിപ്പിക്കുന്ന ഹവാനയിലെ ചെഗുവേര സ്റ്റഡി സെന്ററിന്റെ ഡയറക്ടറായിരുന്നു. അഭിഭാഷകനാണ്.
ചെ ഗുവേരയുടെ ആശയങ്ങളുടെ പ്രചാരകനായിരുന്നു കാമിലോയെന്നും ഏറെ വേദനയോടെയാണ് അദ്ദേഹത്തിന് വിട നൽകുന്നതെന്നും ക്യൂബൻ പ്രസിഡന്റ് മിഗേൽ ദിയാസ് കനേൽ ട്വീറ്റ് ചെയ്തു.
ചെഗുവേരയും ക്യൂബക്കാരിയായ അലെയ്ഡ മാർച്ചുമായുള്ള വിവാഹത്തിൽ 1962ലാണ് കാമിലോയുടെ ജനനം. അലെയ്ഡ, സീലിയ, ഏണെസ്റ്റോ എന്നിവർ സഹോദരങ്ങൾ. പെറു സ്വദേശിയായ ഹിൽഡ ഗാഡിയയുമായുള്ള ആദ്യ വിവാഹത്തിൽ ജനിച്ച ഹിൽഡ എന്ന മകൾ നേരത്തേ മരണപ്പെട്ടിരുന്നു.