- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൂറോളം സിനിമകളുടെ സഹസംവിധായകൻ; വർണ്ണം, ആചാര്യൻ എന്നീ സിനിമകളുടെ സംവിധായകൻ: അന്തരിച്ച സിനിമാ സംവിധായകൻ അശോക് കുമാറിന് ആദരാഞ്ജലികൾ
കൊച്ചി: അന്തരിച്ച സിനിമാ സംവിധായകൻ രാമൻ അശോക് കുമാറിന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകം. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 60 വയസ്സായിരുന്നു. ഐടി വ്യവസായ സംരംഭകൻ കൂടിയായ ഇദ്ദേഹം, അശോകൻ എന്ന പേരിലാണ് ചലച്ചിത്ര സംവിധാന രംഗത്തു പ്രശസ്തനായത്. സിംഗപ്പൂരിൽനിന്നും എത്തി ഇവിടെ ചികിത്സയിലായിരുന്നു. വർക്കല സ്വദേശിയാണ്.
വർണ്ണം, ആചാര്യൻ എന്നിവയാണ് അശോകൻ സ്വതന്ത്രമായി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമകൾ. കൂടാതെ അശോകൻതാഹ കൂട്ടുകെട്ടിൽ സാന്ദ്രം, മൂക്കില്ലാരാജ്യത്ത് എന്നീ സിനിമകളും പുറത്തിറങ്ങി. ഇത് രണ്ടും ഹിറ്റുകളായിരുന്നു. ശശികുമാറിനൊപ്പം നൂറോളം സിനിമകൾക്ക് സഹസംവിധായകനായി പ്രവർത്തിച്ചു.
വിവാഹത്തിനുശേഷം സിംഗപ്പൂരിൽ ബന്ധുക്കൾക്കൊപ്പം പ്രവർത്തനകേന്ദ്രം മാറ്റിയ അശോകൻ, അവിടെ സ്ഥിരതാമസമാക്കി ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അതിനിടെ, കാണാപ്പുറങ്ങൾ എന്ന ടെലിഫിലിം സംവിധാനം ചെയ്തു. അതിന് ആ വർഷത്തെ മികച്ച ടെലിഫിലിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു. ഭാര്യ: സീത. മകൾ: അഭിരാമി ( ഗവേഷണ വിദ്യാർത്ഥി).