കൊച്ചി: പ്രമുഖ കർണാടക സംഗീതജ്ഞൻ മാവേലിക്കര പി.സുബ്രഹ്‌മണ്യം (66) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ്. 2015ൽ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരവും 2021ൽ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരവും നേടി.

തിരുവനന്തപുരം ശ്രീ സ്വാതി തിരുന്നാൾ കോളജിൽ നിന്നു ഗാനഭൂഷണം ഫസ്റ്റ് ക്ലാസോടെയും ഗാനപ്രവീണ ഒന്നാം റാങ്കോടും പാസായി. കേരളത്തിലും ഇന്ത്യയിലുമായി നിരവധി വേദികളിൽ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ സംഗീത അദ്ധ്യാപകനായിരുന്നു.