- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ സഭ സീനിയർ ബിഷപ്പ്; ജഗദൽപുർ രൂപത മുൻ അധ്യക്ഷൻ; ചങ്ങനാശേരി അതിരൂപത അംഗം: അന്തരിച്ച ബിഷപ് മാർ സൈമൺ സ്റ്റോക്ക് പാലാത്രയുടെ സംസ്‌ക്കാരം 22ന്
ഛത്തീസ്‌ഗഡ്: വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ച ബിഷപ് ഇമെരിറ്റസ് മാർ സൈമൺ സ്റ്റോക്ക് പാലാത്ര (87) യുടെ സംസ്‌ക്കാരം 22ന് ജഗദൽപുർ സെന്റ് ജോസഫ് കത്തീഡ്രലിൽ നടക്കും. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സംസ്‌ക്കാര ചടങ്ങുകൾ. സീറോ മലബാർ സഭ സീനിയർ ബിഷപ്പും ജഗദൽപുർ രൂപത മുൻ അധ്യക്ഷനും ആയിരുന്നു. ജഗദൽപുരിലെ എംപിഎം ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം 22ന് രണ്ടിന് ജഗദൽപുർ സെന്റ് ജോസഫ് കത്തീഡ്രലിൽ നടക്കും.
ചങ്ങനാശേരി പാലാത്ര പരേതരായ പി.ഡി.ഫിലിപ്പിന്റെയും മേരിയുടെയും മകനായാണ് ജനനം. ചങ്ങനാശേരി അതിരൂപത അംഗവും ചങ്ങനാശേരി വടക്കേക്കര സെന്റ് മേരീസ് ഇടവകാംഗവുമാണ്. 5 പതിറ്റാണ്ടിലേറെയായി ജഗദൽപുർ മേഖല കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.
Next Story