- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
101-ാം വയസ്സിൽ അന്തരിച്ചത് കാൻപൂർ സർവകലാശാലാ മുൻ വൈസ് ചാൻസലറായ മലയാളി; കോളേജ് അദ്ധ്യാപകനായി ജീവിതം ആരംഭിച്ചത് 20-ാം വയസ്സിൽ: സംസ്‌ക്കാരം നാളെ
കോട്ടയം: അന്തരിച്ച കാൻപുർ സർവകലാശാലാ മുൻ വൈസ് ചാൻസലറായിരുന്ന പ്രഫ. നൈനാൻ ഏബ്രഹാ (101) മിന്റെ സംസ്‌ക്കാരം നാളെ നടക്കും. നാളെ ഉച്ചതിരിഞ്ഞ് മൂന്നിന് പയ്യപ്പാടി വെള്ളുക്കുട്ട സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിലാണ് സംസ്‌ക്കാരം. മൃതദേഹം ഇന്നു വൈകിട്ട് അഞ്ചിനു വീട്ടിലെത്തിക്കും.
കാൻപൂർ സർവ്വകലാശാലയിൽ നിരവധി വർഷങ്ങളായി സേവനം അനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. പലരും പഠിച്ചു നടക്കുന്ന 20-ാം വയസ്സിലാണു നൈനാൻ ഏബ്രഹാം ആലുവ യുസി കോളജിൽ അദ്ധ്യാപകനായി പ്രവേശിച്ചത്. പിന്നീട് വിവിധ കോളേജുകളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു.
ഭാര്യ: അയ്മനം വട്ടക്കാട്ടിൽ പരേതയായ എലിസബത്ത് നൈനാൻ ഏബ്രഹാം. മക്കൾ: ഡോ. ബോബി ഏബ്രഹാം (കാരിത്താസ് ആശുപത്രി മെഡിക്കൽ ഡയറക്ടർ), പരേതനായ വിനോദ് ജോർജ് ഏബ്രഹാം (ഫിനാൻഷ്യൽ അഡൈ്വസർ, ടിഡി ബാങ്ക് കാനഡ), ഡോ. ബിജോയ് ഏബ്രഹാം (കോകില ബെൻ അംബാനി ആശുപത്രി, മുംബൈ), ആനി ചൗധരി (അദ്ധ്യാപിക, ചെന്നൈ). മരുമക്കൾ: ഡോ. മെറിൻ ഏബ്രഹാം, സുജാത ഏബ്രഹാം, ഡോ. പുഷ്പ ജേക്കബ്, ഡോ. സുധീർ ജോസഫ് ചൗധരി.