- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമർപ്പണവും ഏകാഗ്രതയും കഠിനപ്രയത്‌നവും; നീണ്ട പാസ്സാണെങ്കിലും നേരിയ പാസ്സാണെങ്കിലും ഇടങ്കാലാണെങ്കിലും വലംകാലാണെങ്കിലും അതുല്യമായ കൃത്യത; ഹെഡ് ചെയ്യുന്നതിലും മിടുമിടുക്ക്; പന്തടക്കത്തിൽ മികച്ച നിയന്ത്രണം. എതിരാളിയുടെ ഓരോ നീക്കവും മുൻകൂട്ടി അറിഞ്ഞു; കാലും തലയും ഒരു പോലെ വഴങ്ങിയ താരം; കാൽപ്പന്തുകളിയിലെ ആദ്യ മാന്ത്രികൻ; പെലെ ഇതിഹാസ ചക്രവർത്തി
സാവോപോളോ: ഫുട്‌ബോളിന്റെ പൂർണതയായിരുന്നു പെലെ. സമർപ്പണവും ഏകാഗ്രതയും കഠിനപ്രയത്‌നവും പെലെയെ ഫുട്‌ബോളിന്റെ ചക്രവർത്തിയാക്കി. നീണ്ട പാസ്സാണെങ്കിലും നേരിയ പാസ്സാണെങ്കിലും, ഇടങ്കാലാണെങ്കിലും വലംകാലാണെങ്കിലും അതുല്യമായ കൃത്യതയോടെ ഗോളാക്കുന്നതിൽ പെലെ പ്രത്യേക മികവ് പുലർത്തി. പന്തടക്കത്തിൽ മികച്ച നിയന്ത്രണം. എതിരാളിയുടെ ഓരോ നീക്കവും എന്തെന്ന് മുൻകൂട്ടി അറിയാനുള്ള ബുദ്ധി. പെലെയെ കാൽപ്പന്തുകളിയിലെ ചക്രവർത്തിയാക്കിയത്. അഞ്ചടി എട്ട് ഇഞ്ച് മാത്രം പൊക്കമുള്ള പെലെ പന്ത് ഹെഡ് ചെയ്ത് ഗോളാക്കുന്നതിൽ താരമായി. കാലും തലയും ഒരു പോലെ വഴങ്ങിയത താരം.
ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരമായിരുന്നു പെലെ. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം രചിച്ച താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങൾ. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്‌ബോൾ താരവും പെലെയാണ്. ലോകത്തിന്റെ ഹൃദയം കവർന്ന കാൽപ്പന്തുകളിയിലെ ആദ്യ മാന്ത്രികൻ. ഫുട്‌ബോളിലെ ചക്രവർത്തി. മഞ്ഞപ്പടയ്ക്കായി 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകൾ നേടാനായ ശേഷമായിരുന്നു ആ പടിയിറക്കം. ഈ ഗോളുകളാണ് കേരളത്തിൽ പോലും ഫുട്‌ബോൾ ജ്വരമെത്തിച്ചത്. ഫുട്‌ബോളിനെ അതിർത്തികൾ കടന്ന് വളരാൻ പ്രേരിപ്പിച്ച കാൽപ്പന്തു കളിയുടെ സൗന്ദര്യമായിരുന്നു പെലെ. 'കഷ്ടിച്ചു മുപ്പതു വയസ്സുമാത്രം പ്രായമുള്ളപ്പോൾ ആയിരാമത്തെ ഗോളടിച്ചു ചരിത്രം സൃഷ്ടിച്ച പീലേ എന്ന ലോകപ്രസിദ്ധനായ ഫുട്ബോൾ താരമാണ് പെലെ എന്ന വിളിപ്പേരിൽ അറിയപ്പെട്ടത്.
ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരനെത്തേടി ഫിഫ ഫുട്ബോൾ പ്രേമികൾക്കിടയിൽ ഇന്റർനെറ്റിലൂടെ ഇന്റർനെറ്റ് സർവേ നടത്തിയപ്പോൾ കൂടുതൽ വോട്ടുകിട്ടിയത് ഡീഗോ മാറഡോണയ്ക്കാണ്. അതേ സമയം ഫിഫ ഏർപ്പെടുത്തിയ വിദഗ്ദ്ധരുടെ പാനൽ തിരഞ്ഞെടുത്തത് പെലെയെയും. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ദേശീയ ഒളിമ്പിക് കമ്മിറ്റികൾക്കിടയിൽ നടത്തിയ അഭിപ്രായ സർവേയിൽ വിജയം പെലെയ്ക്കായിരുന്നു. അങ്ങനെ മറഡോണയാണോ പെലെയാണോ വലുതെന്ന ചോദ്യം ചർച്ചയായി. മൂന്ന് ലോകകപ്പ് നേട്ടം പെലെ ഏവരുടേയും മുകളിൽ നിർത്തി. ഒടുവിൽ മറഡോണയ്ക്ക് പിന്നാലെ പെലെയും മടങ്ങുന്നു. കുടലിലെ അർബുദ ബാധയെ തുടർന്ന് സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു. കാൻസറിന് ചികിത്സയിൽ കഴിയുന്ന പെലെയെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടിയിരുന്നു.
1970ൽ തന്റെ നാലാം ലോകകപ്പിൽ ബ്രസീലിനു മൂന്നാം കിരീടജയവും യൂൾ റിമേ കപ്പും സ്വന്തമാക്കിക്കൊടുത്തപ്പോൾ ഫുട്ബോൾ രാജാവായി മാറിക്കഴിഞ്ഞിരുന്നു. അതിനു ശേഷം ഫുട്ബോൾ ഇതിഹാസങ്ങൾ പലരും പിറന്നു. പക്ഷേ, രാജാവിന്റെ കിരീടം പെലെയുടെ ശിരസിൽ തന്നെ. പെലെയെ ബ്രസീൽ പാർലമെന്റ് 1966ൽ ദേശീയ സ്വത്തായി പ്രഖ്യാപിച്ച് മറ്റ് ഏതെങ്കിലും രാജ്യത്തേക്കു കുടിയേറാതെ കാത്തുസൂക്ഷിച്ചു. ബ്രസീലിൽ സാന്റോസിനുവേണ്ടിമാത്രം കളിച്ച പെലെ ദേശീയ ഫുട്ബോളിൽനിന്നു വിടവാങ്ങിയശേഷമാണ് അമേരിക്കയിൽ ഫുട്ബോൾ പ്രചരിപ്പിക്കുവാൻ ന്യൂയോർക്ക് കോസ്മോസിൽ ചേർന്നത്. മൊത്തം 1363 മൽസരങ്ങളിൽനിന്ന് 1281 ഗോൾ എന്നതാണു പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഈ ഗോളുകളിൽ ബ്രസീൽ ദേശീയ ടീമിനുവേണ്ടി മാത്രം അടിച്ചത് 95 ഗോളുകളാണ്.
പെലെ രണ്ടു ക്ലബ്ബുകൾക്കു വേണ്ടി മാത്രമേ കളിച്ചിട്ടുള്ളൂ: സാന്റോസ് (ബ്രസീൽ) 1956 മതൽ 1974 വരെ, ന്യൂയോർക്ക് കോസ്‌മോസ് (യു. എസ്.) 1975 മതൽ 1977 വരെ. 1977ൽ തന്റെ അവസാന മൽസരത്തിനിറങ്ങിയ പെലെ പിന്നീട് സ്വന്തം വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. 1995 ൽ ബ്രസീലിലെ സ്പോർട്സ് മന്ത്രിയായി. 2000ൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റി പെലെയെ 'നൂറ്റാണ്ടിന്റെ താരമായി' തിരഞ്ഞെടുത്തു. അതുപോലെ രാജ്യാന്തര ഫുട്‌ബോൾ സംഘടനയായ ഫിഫ അക്കൊല്ലം നൂറ്റാണ്ടിന്റെ ഫുട്‌ബോൾ താരമായി തിരഞ്ഞെടുത്തതും പെലെയെ തന്നെയായിരുന്നു. പെലെ 1958, 1962, 1970 ലോകകപ്പുകൾ ബ്രസീലിന് സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 1958ൽ സ്വീഡനിൽ നടന്ന ആറാം ലോകകപ്പിലാണ് പെലെ അരങ്ങേറ്റം കുറിച്ചത് (1958 ജൂൺ 16). അന്ന് പെലെയ്ക്ക് പ്രായം വെറും പതിനേഴു വയസു മാത്രം. പിന്നീട് നീണ്ട 12 വർഷം വിവിധ രാജ്യങ്ങളിൽ നടന്ന ലോകകപ്പുകളിലെ സജീവസാന്നിധ്യമായിരുന്നു പെലെ എന്ന രണ്ടുവാക്ക്.
ആകെ നാലു ലോകകപ്പുകളിൽ (1958, 62, 66, 70) പങ്കെടുക്കുകയും പതിനാലു മത്സരങ്ങൾ കളിക്കുകയും ചെയ്ത പെലെയുടെ പേരിലായിരുന്നു ഒരു കാലത്ത് ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ്). ലോകകപ്പിൽ പെലെയുടെ ആകെ ഗോളുകളുടെ എണ്ണം 12. ഈ ബഹുമതി ഇപ്പോൾ മറ്റൊരു ബ്രസീലുകാരന്റെ പേരിലാണ് റൊണാൾഡോ (ആകെ 15 ഗോളുകൾ). ഡീഗോ മറഡോണ വിടപറഞ്ഞതിനു പിന്നാലെ പെലെയും മറയുന്നതോടെ കാൽപന്തു ലോകത്തിന് സമീപ കാലത്തായി നഷ്ടമായത് ലോകംകണ്ട രണ്ട് ഇതിഹാസ താരങ്ങളെയാണ്.
ഒന്നര പതിറ്റാണ്ട് ബ്രസീൽ ദേശീയ ടീമിന്റെ അവിഭാജ്യ ഭാഗമായിരുന്ന പെലെ മൂന്നു ലോകകപ്പ് നേടിയ ഏക താരമാണ്. 1958, 1962, 1970 ലോകകപ്പ് കിരീടങ്ങളിലാണ് പെലെയുടെ കൈയൊപ്പ് പതിഞ്ഞത്. ദേശീയ ടീമിനായി 92 മത്സരങ്ങളിൽ 77 ഗോളുകൾ നേടിയിട്ടുണ്ട്. ബ്രസീലിലെ സാന്റോസിന്റെ ഇതിഹാസ താരമായ പെലെ ക്ലബിനായി 659 മത്സരങ്ങളിൽ 643 ഗോളുകളും സ്‌കോർ ചെയ്തിട്ടുണ്ട്. 1,363 കളികളിൽ 1,279 ഗോളുകളുമായി ഗിന്നസ് ലോക റെക്കോഡിലും പെലെയുടെ പേരുണ്ട്. എന്നാൽ, ഇവയിൽ പല ഗോളുകളും ഫുട്ബോൾ വിദഗ്ദ്ധർ അംഗീകരിക്കുന്നവയല്ല. രാഷ്ട്രീയത്തിലും ഒരുകൈ നോക്കിയ പെലെ 1995 ജനുവരി ഒന്നു മുതൽ 1998 മെയ് ഒന്നുവരെ കായിക മന്ത്രിയായിരുന്നു.