- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെയിന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതു ദർശനത്തിന് വച്ചിരിക്കുന്ന പോപ്പ് ബെനെഡെക്ടിന്റെ ഭൗതിക ശരീരം ഒരു നോക്കുകാണാൻ ഭക്തജനങ്ങൾ ഒഴുകിയെത്തുന്നു; രാത്രിയും പകലുമില്ലാതെ സന്ദർശകർ; സംസ്കാരത്തിന് ഇറ്റലി- ജർമ്മനി പ്രതിനിധികൾ മാത്രം
മുൻ മാർപാപ്പ ബെനെഡിക്ട് പതിനാറാമന്റെ ഭൗതിക ശരീരംവത്തിക്കാനിലെ സെയിന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതു ദർശനത്തിനു വച്ചിരിക്കുകയാണ് പതിനായിരക്കണക്കിന് വിശ്വാസികളാണ് ആരാധ്യനായ മുൻ പോപ്പിന് അന്തിമോപചാരം അർപ്പിക്കാൻ അവിടെ ഒഴുകിയെത്തുന്നത്. കത്തോലിക്ക സഭയിലെ യാഥാസ്ഥിതിക പക്ഷത്തിന് എന്നും പ്രിയങ്കരനായ ബെനെഡിക്ട് പതിനാറാമാൻ, സഭയിലെ പരമ്പരാഗത രീതികൾ നിലനിൽക്കണം എന്ന് ആഗ്രഹിച്ച വ്യക്തിയാണ്.
600 വർഷക്കാലത്തെ ചരിത്രത്തിൽ, സഭയിൽ, മാർപ്പാപ്പ സ്ഥാനം രാജിവയ്ക്കുന്ന ആദ്യ പോപ്പ് എന്ന ബഹുമതിയോടെ 2013-ൽ ആയിരുന്നു അദ്ദേഹം ആ സ്ഥാനം ഒഴിഞ്ഞത്. പ്രായാധിക്യവും അനാരോഗ്യവും ആയിരുന്നു പ്രശ്നങ്ങളായി ചൂണ്ടിക്കാണിച്ചത്. പിന്നീട് വത്തിക്കാനിലെ ഒരു മൊണാസ്ട്രിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്ന അദ്ദേഹം തന്റെ 95-ാം വയസ്സിൽ ഇക്കഴിഞ്ഞ ശനിയാഴ്‌ച്ചയായിരുന്നു മരണമടഞ്ഞത്.
മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുന്നിടത്ത് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിരവധി ചെക്ക് പോയിന്റുകൾ കഴിഞ്ഞുവേണം സന്ദർശകർക്ക് ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്ന പേടകത്തിനടുത്ത് എത്താൻ. ഭൗതിക ദേഹം സന്ദർശിക്കുന്നവരിൽ ഏറെ പേരും അവിടെ മൗന പ്രാർത്ഥന നടത്തുകയോ, തൊട്ടടുത്തുള്ള ചാപ്പലിലെ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കു കൊള്ളുകയോ ചെയ്യുന്നുണ്ട്. ആദ്യ അഞ്ചു മണിക്കൂറിൽ 40,000 പേർ ബെനെഡിക്ട് പതിനാറാമന്റ്ഗെ ഭൗതിക ശരീരം ദർശിച്ച് അന്ത്യാഞ്ജലി അർപ്പിച്ചു എന്നാണ് വത്തിക്കാൻ പൊലീസ് പറയുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സന്ദർശകർ എത്തുന്നുണ്ട്. തിങ്കളാഴ്‌ച്ച 10 മണിക്കൂർ ആയിരുന്നു സന്ദർശകർക്ക് സമയം അനുവദിച്ചിരുന്നത്, ചൊവ്വാഴ്‌ച്ചയും ബുധനാഴ്‌ച്ചയും 12 മണിക്കൂർ വീതം സന്ദർശക സമയം അനുവദിക്കും. നേരത്തേ, തിങ്കളാഴ്‌ച്ച വെളുപ്പിനെ ഒരു യാത്രയായിട്ടായിരുന്നു മൃതദേഹം ബസലിക്കയിൽ എത്തിച്ചത്. മാർപാപ്പ സ്ഥാനവുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ ഒന്നും തന്നെ ശരീരത്തിലോ മറ്റൊ പ്രദർശിപ്പിച്ചിട്ടില്ല ആർച്ച് ബിഷപ്പുമാരുടെ രീതിയിലുള്ള വസ്ത്രധാരണമാണ് ഭൗതിക ശരീർത്തിൽ.
പൊതുജനങ്ങൾക്ക് ദർശനം അനുവദിക്കുന്നതിനു മുൻപായി ഇറ്റാലിയൻ പ്രസിഡണ്ട് സെർജിയോ മറ്റാറെല്ലയും പ്രധാനമന്ത്രി ജിയോർജിയ മെലോനിയും അവിടെയെത്തി അന്ത്യാഞ്ജലി അർപ്പിച്ചു മടങ്ങി. ബെനെഡെക്ട് പതിനാറാമനുമായി ഏറെ അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്ന ആർച്ച് ബിഷപ്പ് ജോർജ്ജ് ഗാൻസ്വെയിൽ ശരീരത്തിനു തൊട്ടടുത്തു തന്നെ ഇരിക്കുന്നുണ്ടായിരുന്നു. അതുപോലെ അദ്ദേഹത്തെ അവസാന കാലത്ത് ശുശ്രൂഷിച്ചിരുന്ന ആരോഗ്യ പ്രവർത്തകരും മറ്റു സേവകരും ഭൗതിക ശരീരത്തോടൊപ്പം തന്നെയുണ്ടായിരുന്നു
ബെനെഡിക്ട് പതിനാറാമന്റെ ആഗ്രഹ പ്രകാരം സെയിന്റ് പീറ്റേഴ്സ് ബസലിക്കയിൽ തന്നെയായിരിക്കും ശരീരം അടക്കം ചെയ്യുക എന്ന് വത്തിക്കാൻ വക്താവ് അറിയിച്ചു. മാർപ്പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമനെ മരണമടഞ്ഞപ്പോൾ 2005-ൽ അടക്കം ചെയ്തതും ഇവിടെയായിരുന്നു.
പിന്നീട് 2011 -ൽ ഭൗതികാവശിഷ്ട്ങ്ങൾ മറ്റൊരു ചാപ്പലിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്‌ച്ച നടക്കുന്ന ശവസംസ്‌കാര ചടങ്ങുകൾക്ക് മാർപ്പാപ്പ് ഫ്രാൻസിസ് നേതൃത്വം നൽകും.