വിശ്വപ്രസിദ്ധ പോപ്പ് ഗായിക മെഡോണയുടെ മൂത്ത സഹോദരൻ ആന്റണി ജെരാർഡ് സിക്കോണെ മിഷിഗണിൽ മരണമടഞ്ഞു. മഡോണയുടെ സഹോദരി മെലാനിയുടെ ഭർത്താവാണ് ഇക്കാര്യം അറിയിച്ചത്. കത്തോലിക്ക വിശ്വാസികളായ മാതാപിതാക്കൾക്ക്, മിഷിഗണിൽ ജനിച്ച മെഡോണ ഡെട്രോയിറ്റിന്റെ പ്രാന്ത പ്രദേശങ്ങളിലായിരുന്നു അഞ്ച് സഹോദരങ്ങൾക്ക് ഒപ്പം വളർന്നത്.

1978-ൽ നൃത്തത്തിലും സംഗീതഥ്റ്റിലും ഉന്നതങ്ങളിലെത്താൻ മഡോഡ ന്യുയോർക്കിലേക്ക് മാരിയെങ്കിലും ആന്റണി മിഷിഗണിൽ തന്നെ തുടരുകയായിരുന്നു. തന്റെ പിതാവിനെ ജോലിയിൽ ഇടക്കൊക്കെ സഹായിച്ചും ചിലപ്പോൾ വെറുതെയിരുന്നു ജീവിതം നയിച്ച അയാൾ മദ്യത്തിന് അടിമപ്പെടുകയും വീട് നഷ്ടപ്പെടുകയുമായിരുന്നു.

തികച്ചും സങ്കീർണ്ണമായ ഒരു സ്വഭാവത്തിനുടമയായിരുന്നു ആന്റണി എന്ന് സഹോദരി ഭർത്താവ് പറയുയുന്നു. സ്വന്തം വഴി കണ്ടെത്താൻ ശ്രമിച്ചിരുന്ന, ആത്മാവ് നഷ്ടപ്പെട്ട ഒരു മനുഷ്യനായിരുന്നു എന്നാണ് അയാളുടെ മുൻ കാമുകി പറഞ്ഞത്. എന്നിരുന്നാലും, നല്ലൊരു മനുഷ്യനായിരുന്നു അയാളെന്നും അവർ കൂട്ടിച്ചേർത്തു. പുസ്തക വായനയായിരുന്നു പ്രധാന ഹോബി. ജീവിതത്തെയും തത്ത്വശാസ്ത്രത്തെയും കുറിച്ച് എപ്പോഴും സംസാരിക്കാൻ ഇഷ്ടപ്പെട്ട മനുഷ്യൻ, മുൻ കാമുകി പറയുന്നു.

തന്റെ സഹോദരി സംഗീത ലോകത്തിന്റെ നെറുകയിലെത്തിയപ്പോഴും ആ തണലിൽ കഴിയാൻ അയാൾ ആഗ്രഹിച്ചിരുന്നില്ല. ഒരിക്കൽ, ഒരു ജന്മദിനത്തിൽ മെഡോണയുടെ സഹായി വിളിച്ച്, സമ്മാനമായി എത്ര തുകയാണ് വേണ്ടത് എന്ന് ചോദിച്ചപ്പോൾ അത് സ്വീകരിക്കാൻ പോലും ആന്റണി തയ്യാറായില്ല എന്നും അവർ പറഞ്ഞു. കുറച്ചു വർഷങ്ങൾ ഒരു പാലത്തിനടിയിൽ കഴിഞ്ഞിരുന്ന ആന്റണിയെ മെഡോണയുടെ മിഷിഗണിലെ വീട്ടിലേക്ക് 2017-ൽ കൂട്ടിക്കൊണ്ടു വന്നതായി കുടുംബാംഗങ്ങൾ പറയുന്നു.

തന്നെ തന്റെ കുടുംബം ഉപേക്ഷിച്ചു എന്നും., അവരുടെ കണ്ണിൽ താൻ ഒരു വിലയില്ലാത്തവനാണെന്നും വർഷങ്ങളോളം അയാൾ പറഞ്ഞു നടന്നിരുന്നു. അതിനു ശേഷമായിരുന്നു ഈ പുനസമാഗമം. ആന്റണി കഴിഞ്ഞിരുന്ന പാലത്തിൽ നിന്നും കേവലം 20 മൈൽ മാറി ഇയാളുടെ ;പിതാവിനും രണ്ടാം ഭാര്യയ്ക്കും ഒരു മുന്തിരിതോപ്പുണ്ട്.

നേരത്തെ കുറച്ചു കാലം മത്സ്യബന്ധന വ്യവസായത്തിലും പിന്നീട് കുറച്ചു നാൾ ന്യുയോർക്കിൽ ഒരു ഫോട്ടോഗ്രാഫറുടെ അസിസ്റ്റന്റായും പ്രവത്തിച്ചിരുന്നു എന്ന് പറയപ്പെടുന്ന ഇയാൾ അവസാനകാലത്ത് ചില ചില്ലറ ജോലികൾ ചെയ്തും, ചവറുകൂനകളിൽ നിന്നും കുപ്പികളും പാട്ടയും പെറുക്കിയുമായിരുന്നു ജീവിച്ചിരുന്നത്. ഇയാളുടെ അവസ്ഥ അറിയാമായിരുന്ന മെഡോണ, ഇയാളെ സഹായിക്കാൻ മുന്നോട്ട് വന്നെങ്കിലും ഇയാൾ നിരാകരിക്കുകയായിരുന്നു.