- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു കെയിലേക്ക് ജോലിക്കായി തിരിക്കാനിരിക്കെ യുവാവിന്റെ ജീവനെടുത്ത് വാഹനാപകടം; മൂവാറ്റുപുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മെയിൽ സ്റ്റാഫ് നഴ്സിന് ദാരുണാന്ത്യം; സുജിത്തിന്റെ വിയോഗത്തിൽ നടുങ്ങി മാറാടി നിവാസികൾ
മൂവാറ്റുപുഴ: യു കെയിലേക്ക് ജോലിക്കായി യാത്ര തിരിക്കാനിരിക്കെ യുവാവിന്റെ ജീവനെടുത്ത് വാഹനാപകടം. മുവാറ്റുപുഴ മാറാടി ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാറാടി സ്വദേശി സുജിത്ത് പി ഏലിയാസ് (36 വയസ്) മരിച്ചു. യാക്കോബായ സുറിയാനി സഭ ട്രഷറർ പി വി ഏലിയാസിന്റെ മകനാണ്.
നാഷണൽ ഹെൽത്ത് മിഷന് കീഴിൽ പാമ്പാക്കുട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സ്‌കൂൾ ഹെൽത്ത് നഴ്സ് ആയി ജോലി ചെയ്തിരുന്ന സുജിത്ത് പി ഏലിയാസ് യുകെയിലേക്ക് ജോലിക്കായി പോകാനിരിക്കെയാണ് അപകടം.
അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ഉടനെ മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുജിത് റോഡിൽ തലയടിച്ചുവീണതാണ് മരണകാരണമായത്.
വിസ വന്നതിനാൽ ടിക്കറ്റ് കൂടി റെഡിയായാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ യുകെയിലേക്ക് പോകാൻ കഴിയുമെന്ന സന്തോഷത്തിലായിരുന്നു സുജിത്തും ഭാര്യയും മറ്റ് കുടുംബാംഗങ്ങളും.. അതിനിടെയാണ് ഇടിത്തീ പോലെ വാഹനാപകടം യുവാവിന്റെ ജീവനെടുത്തത്.