- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമിനി ശങ്കരന് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി; അനുശോചനം അർപ്പിച്ച് മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖർ: മൺമറഞ്ഞത് ഇന്ത്യൻ സർക്കസിനെ ലോകത്തിന് മുന്നിൽ അറിയിച്ച പ്രതിഭ
കണ്ണൂർ: സർക്കസ് കൂടാരത്തിന്റെ രാജകുമാരനായി തിളങ്ങിയ ജെമിനി ശങ്കരന് (99) ആയിരങ്ങളുടെ അന്ത്യാഞ്ജലി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഞായർ രാത്രി 11.40ന് അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ രാവിലെ 9.30ന് സ്വവസതിയായ വാരത്തെ ശങ്കർ ഭവനിലെത്തിച്ചു. വീട്ടിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരടക്കം വിവിധ മേഖലകളിലുവള്ളർ എത്തി. ജെമിനി ശങ്കരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി കലക്ടർ എസ്.ചന്ദ്രശേഖർ അന്ത്യോപചാരമർപ്പിച്ചു.
മൃതദേഹം ഇന്നു രാവിലെ 11.30ന് ഔദ്യോഗിക ബഹുമതികളോടെ കണ്ണൂർ പയ്യാമ്പലത്ത് സംസ്‌കരിക്കും. ട്രപ്പീസ് കളിക്കാരനായി 4 വർഷം തിളങ്ങിയ ശേഷമാണ് ജെമിനി ശങ്കരന്റെ സർക്കസ് ഉടമസ്ഥന്റെ വേഷത്തിലേക്കുള്ള ട്രപ്പീസ് ചാട്ടം. ബോംബെയിൽ ഫ്‌ളയിങ് ട്രപ്പീസിനുള്ള നിർമ്മാണപ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് വിജയ സർക്കസ് കമ്പനി വിൽപനയ്ക്കുവച്ച വിവരം കുഞ്ഞിക്കണ്ണൻ ശങ്കരനെ അറിയിക്കുന്നത്. ബോംബെ സർക്കസിന്റെ മാനേജരായിരുന്ന സുഹൃത്ത് സഹദേവനോട് ഇക്കാര്യം പറഞ്ഞപ്പോൾ കമ്പനി വാങ്ങാമെന്ന തീരുമാനം പറഞ്ഞു. സ്വന്തം ആഗ്രഹങ്ങൾക്കനുസരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ട്രൂപ്പുണ്ടാക്കണമെന്ന് കാലം അപ്പോഴേക്കും ശങ്കരനെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു.
സർക്കസിൽ കടുത്ത ചൂഷണവും പീഡനവും നിലനിന്ന കാലത്തായിരുന്നു അദേഹത്തിന്റെ ഇടപെടൽ താരങ്ങൾക്ക് ന്യായ വേതനവും ആനുകൂല്യവും ലഭിച്ചത് ശങ്കരന്റെ തമ്പിൽ മാത്രമായിരുന്നു. അതിലുപരി സഹജീവികളോടെന്നപോലെ അവരോട് അദ്ദേഹം പെരുമാറിയിരുന്നു. താരങ്ങളുടെ സുഖദുഃഖങ്ങളിൽ പങ്കാളിയായി. മനുഷ്യസ്നേഹിയായ സർക്കസ് ഉടമയായി ജമിനി ശങ്കരൻ ഇന്ത്യ മുഴുവൻ അറിയപ്പെട്ടു. മൃഗങ്ങളെയും ഗാഢമായി സ്നേഹിച്ചു. സർക്കസിൽ മൃഗങ്ങളുടെ പ്രദർശനം നിരോധിച്ച കാലം. തമ്പുകളിലെ എല്ലാമൃഗങ്ങളെയും വയനാട്ടിലേക്ക് എത്തിച്ച് സംരക്ഷണമൊരുക്കിയിരുന്നു.
ലേഡിമൗണ്ട്ബാറ്റനും മാർട്ടിൻലൂഥർ കിങ്ങും ജവഹർലാൽ നെഹ്റുവും ഡോ. എസ് രാധാകൃഷ്ണനും ദലൈ ലാമയും മൊറാർജി ദേശായിയും അടക്കമുള്ള നേതാക്കൾക്കുമൊപ്പമുള്ള ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ കർമരംഗത്തെ ജെമിനി ശങ്കരന്റെ അവസ്മരണീയമായ ഓർമ്മചിത്രങ്ങളാണ്. ജമിനിയുടെയും സംഘത്തിന്റെയും അഭ്യാസം കണ്ട് പൊട്ടിച്ചിരിച്ചും പ്രോത്സാഹിപ്പിച്ചും കടന്നുപോയ നെഹ്റു, സർക്കസിന്റെ വളർച്ചക്ക് ശബ്ദമുയർത്തിയ എ കെ ജി, പ്രോത്സാഹിപ്പിച്ച ഇന്ദിരഗാന്ധിയും ഇ എം എസും ജ്യോതിബസുവും ഇവരെയെല്ലാം ജമിനി ശങ്കരന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു.